Updated on: 30 May, 2021 8:12 PM IST
ടിക്കറ്റെടുക്കാതെ ഒരു തീവണ്ടി യാത്ര

ടിക്കറ്റെടുക്കാതെ ഒരു തീവണ്ടി യാത്ര .അതും ശീതീകരിച്ച് സുഖപ്രദമാക്കിയ എ സി കോച്ചിൽ . തണുപ്പധികം വേണ്ടെന്നുള്ളവർക്കായി കമ്പാർട്ട്മെന്റിനോട് ചേർന്നുതന്നെ പ്ളാറ്റ് ഫോമിൽ  ഇരിക്കാൻ പ്രത്യേകം അകത്തളം വേറെയും . വടകര നഗരത്തിൽ എടോടിയിൽ ഗ്രിഫി സൂപ്പർ മാർക്കറ്റിന് എതിർവശം  'പ്ളാറ്റ്‌ഫോം കഫെ 'എന്ന ബോർഡ് കാണാം .

തൊട്ടുപുറകിൽത്തന്നെ  നിർത്തിയിട്ട ട്രെയിൻ കമ്പാർട്ട്മെന്റും കാണാം.
സംശയിച്ചുനിൽക്കേണ്ട .ടിക്കറ്റെടുക്കാതെ ആർക്കും ഇതിൽ കയറാം .
തീവണ്ടി മുറിയാണെങ്കിലും വടകരക്കാരുടെ ജനപ്രിയ റെസ്റ്റോറന്റ് ആയ പ്ലാറ്റഫോം കഫെ ഇവിടെയാണ് പ്രവർത്തിക്കുന്നത് . കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ആഡിസ്  ആർക്കിറ്റെക്ട്സിലെ  ഇന്റീരിയർ ആർക്കിടെകട് ചോമ്പാല സ്വദേശി ദീപ്‌തിക് ദിവാകരൻ എന്ന യുവാവാണ് വിസ്‌മയകരമായ തോതിൽ ഈ തീവണ്ടി മുറിയുടെ രൂപ കൽപ്പന നിർവ്വഹിച്ചുകൊണ്ട് ജനശ്രദ്ധയാകർഷിച്ചത്  

ഒപ്പം ആധുനിക സജ്ജീകരണങ്ങളടങ്ങിയ ഈ ജനപ്രിയ റെസ്റ്റോറിന്റെ നിർമ്മിതിയും അദ്ദേഹം തന്നെയാണ് നിർവ്വഹിച്ചത്. തീവണ്ടിമുറിലെപ്പോലെ തന്നെ നമ്പറിട്ട സീറ്റുകൾ ,മുകളിൽ ബർത്തുകൾ ,ഫാനുകൾ മറ്റ് അനുബന്ധസൗകര്യങ്ങൾ .
ഓരോ സീറ്റിൻറെയും വശങ്ങളിൽ പുറത്തേക്കുനോക്കുവാനുള്ള  വിൻഡോകൾ. വിൻഡോകളെയെല്ലാം എൽ സി ഡി ഡിസ്പ്ളേ ഉറപ്പിച്ച് മനോഹരമാക്കിയിരിക്കുന്നു .
 വിശദമായ മെനുനോക്കി ഭക്ഷണം ഓർഡർ ചെയ്‌തുകഴിഞ്ഞാൽ ടേബിളിലെത്തുന്നവരെ മുഷിഞ്ഞിരിക്കേണ്ട കാര്യവുമില്ല .

കൂകിക്കുതിച്ചുപായുന്ന തീവണ്ടി മുറിക്കുള്ളിലിരുന്നു പുറത്തേയ്ക്ക് നോക്കിയാൽ തെന്നിമാറുന്ന ദൃശ്യചാരുത . കണ്ണൂർ മുതൽ കോഴിക്കോട് വരെയുള്ള തീവണ്ടി യാത്രയിൽ കാണാനിടയുള്ള ചലനവേഗതയിലുള്ള പ്രകൃതിയുടെ വശ്യമനോഹാരിത ,തീവണ്ടിക്കാഴ്ച്ചകളുടെ ഇടമുറിയാത്ത നീണ്ടനിര ശബ്‌ദ സഹിതം  ഇവിടെയിരുന്ന് ആസ്വദിക്കാനാവുന്നവിധം അശേഷം സ്വാഭാവികത്തനിമ ചോർന്നുപോകാതെയാണ് ദീപ്‌തിക് ദിവാകരൻ ഈ റെസ്‌റ്റോറെന്റിന് രൂപകൽപ്പന നിർവ്വഹിച്ചത്.

English Summary: Travelling by train without taking ticket along with food
Published on: 30 May 2021, 01:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now