Updated on: 4 December, 2020 11:19 PM IST

കര്‍ശന നിബന്ധനകളും നിര്‍ദേശങ്ങളുമായി ട്രോളിങ് (trawling)നിരോധനം നിലവില്‍ വന്നു. ഇതുമായി ബന്ധപ്പെട്ട് പട്രോളിങ്ങിനും കടല്‍സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 20 സ്വകാര്യ ബോട്ടുകളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്.സംസ്ഥാനത്ത് നാലായിരത്തി ഇരുന്നൂറിലധികം വരുന്ന ട്രോളിങ് ബോട്ടുകൾ അർധരാത്രി മുതൽ കടലിൽ പോകില്ല. അയൽ സംസ്ഥാനത്തെ ബോട്ടുകൾ നിരോധനത്തിന് മുന്നേ തീരം വിട്ടു പോകണമെന്നാണ് നിർദേശം. പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്താം. ട്രോളിങ് നിരോധന കാലയളവില്‍ വലിയ വള്ളങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ കക്കസ നിർദ്ദേശമുണ്ട്.

ട്രോളിങ് ബോട്ടുകൾക്ക് 52 ദിവസത്തേക്കാണ് മത്സ്യബന്ധനത്തിന് നിരോധനമുള്ളത്. ലോക്ക്ഡൗൺ ദുരിതത്തിന് ശേഷമെത്തുന്ന ട്രോളിങ് നിരോധന കാലത്ത് സർക്കാർ സഹായമാണ് മത്സ്യ തൊഴിലാളികളുടെ ഏക പ്രതീക്ഷ.തുറമുഖങ്ങളിലും ലാന്‍ഡിങ് സെന്ററുകളിലുമുള്ള പെട്രോള്‍ ബങ്കുകളുടെ പ്രവര്‍ത്തനം നിര്‍ത്തി. മറൈന്‍ ആംബുലന്‍സിന്റെ സേവനം ലഭ്യമാക്കും.

ലോക്ക്ഡൗണിന് ശേഷമെത്തുന്ന ട്രോളിങ് നിരോധനം പ്രതിസന്ധി രൂക്ഷമാക്കും. കൊല്ലത്തെ നീണ്ടകര, ശക്തികുളങ്ങര, അഴീക്കൽ ഹാർബാറുകൾ കോവിഡ് മൂലം നേരത്തെ അടച്ചിരുന്നു. നിരോധനകാലത്തിന് തൊട്ടുമുന്നേ മത്സ്യബന്ധനത്തിന് പോകാനാകാത്തത് ജില്ലയിലെ തൊഴിലാളികൾക്ക് തിരിച്ചടിയാണ്..അഞ്ചു മാസത്തോളം ബോട്ടുകൾ കെട്ടിയിടേണ്ടി വരുമ്പോൾ പലതും തുരുമ്പെടുത്ത് നശിക്കും. യാനങ്ങളുടെ നവീകരണത്തിന് പലിശരഹിത വായ്പ അനുവദിക്കണമെന്നും ബോട്ടുടമകൾ ആവശ്യപ്പെടുന്നു.(Trawling ban started in Kerala during this monsoon season.)

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: അടുത്ത മൂന്ന് മണിക്കൂറിനിടെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് , ഇടിയോടുകൂടിയ മഴ

English Summary: Trawling ban started in Kerala
Published on: 09 June 2020, 09:41 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now