Updated on: 28 December, 2020 5:29 PM IST
ദീര്‍ഘകാലത്തേയ്ക്കുള്ള ആവശ്യങ്ങൾ സാക്ഷാത്ക്കരിക്കാൻ SIP കൾ മികച്ച ഓപ്ഷനാണ്

സ്വന്തമായി ഒരു വീട്, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങൾക്കായി ഒരു കോടി രൂപ സമ്പാദിക്കണം എന്നാണോ മനസിൽ, വഴിയുണ്ട്. Systematic Investment Plan അല്ലെങ്കിൽ SIP ലൂടെ ദീർഘകാലത്തേക്ക് നിക്ഷേപം നടത്താം. 

ദീര്‍ഘകാലത്തേയ്ക്കുള്ള ആവശ്യങ്ങൾ സാക്ഷാത്ക്കരിക്കാൻ SIP കൾ മികച്ച ഓപ്ഷനാണ്. കൈയിലുള്ള മുഴുവൻ പണവും മ്യൂച്ചൽ ഫണ്ടുകളിൽ നിക്ഷേപിക്കേണ്ടതില്ല, ക്രമമായി നിശ്ചിത തുക വീതം ദീർഘകാലത്തേക്ക് നിക്ഷേപിച്ചാൽ മതിയാകും. ഇതിന് നിശ്ചിത തുക മാറ്റി വയ്ക്കാം.

500 രൂപ മുതൽ നിക്ഷേപം നടത്താം

വിവിധ കാലയളവിലായി ക്രമമായി നിക്ഷേപം നടത്തി ഒരു കോടി രൂപ എന്ന സ്വപ്നം എങ്ങനെ സാക്ഷാത്കരിക്കും?

ഇതിനായി മികച്ച ഒരു SIP കണ്ടെത്തി നിക്ഷേപം നടത്താം. 10 വര്‍ഷത്തിനുള്ളിൽ ആണ് 1 കോടി രൂപ വേണ്ടതെങ്കിൽ പ്രതിവർഷം 15 ശതമാനം റിട്ടേൺ നൽകുന്ന മികച്ച ഒരു ഫണ്ട് കണ്ടെത്തി നിക്ഷേപം നടത്താം. പ്രതിമാസം 45,000 രൂപയാണ് നിക്ഷേപിച്ചു തുടങ്ങേണ്ടത്. ഇങ്ങനെ ഒൻപതു വർഷത്തേക്ക് നിക്ഷേപ കാലാവധി തിരഞ്ഞെടുക്കുകയാണെങ്കിൽ 1.2 കോടി രൂപ എന്ന സ്വപ്നം സാക്ഷാത്കരിയ്ക്കാം.

ഈ കാലയളവിൽ നിക്ഷേപം 48.56 ലക്ഷം രൂപ മാത്രമാണെങ്കിലും 53 ലക്ഷം രൂപ അധിക റിട്ടേൺ ലഭിക്കും. ഇനി അതല്ല പ്രതിമാസം മുപ്പതിനായിരം രൂപ വീതമാണ് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നെങ്കിൽ മികച്ച ഫണ്ട് കണ്ടെത്തി 11 വർഷത്തേക്ക് നിക്ഷേപം നടത്താം.1.1 കോടി രൂപ ഇങ്ങനെ കണ്ടെത്താൻ ആകും. മൊത്തം നിക്ഷേപം 39.6 ലക്ഷം രൂപയാണെങ്കിലും 61.34 ലക്ഷം രൂപയാണ് കൂട്ടുപലിശയ്ക്ക് സമാനമായി അധിക റിട്ടേൺ ലഭിയ്ക്കുക.

English Summary: Try this to earn Rs 1 crore in the new year
Published on: 28 December 2020, 04:27 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now