Updated on: 4 December, 2020 11:19 PM IST

കൃത്രിമ നിറത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് രണ്ട് മുളക് ബ്രാന്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ”തനിമ( Thanima) , ചാംസ്”( Chams) എന്നീ ബ്രാന്റുകളിലുള്ള മുളകുപൊടിയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരോധിച്ചത്.

ചുങ്കത്തറ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എം ടി സി ബിരിയാണി സ്റ്റോറിന്റെ ഉടമസ്ഥതയിലുള്ള ബിന്‍ ഷെയ്ഖ് ഫുഡ് പാര്‍ക്ക് ( bin Sheikh food park )ആണ് ‘തനിമ’ എന്ന ബ്രാന്റിലുള്ള മുളകുപൊടി നിര്‍മ്മിക്കുന്നത്. വണ്ടൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഷറഫിയ ഫുഡ് പ്രോഡക്റ്റ് (sharafia  food products)  എന്ന സ്ഥാപനമാണ് ‘ചാംസ്’ എന്ന മുളകുപൊടി നിര്‍മ്മിക്കുന്നത്.

ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിലാണ് രണ്ട് മുളക് പൊടി ബ്രാന്റിലും കൃത്രിമ നിറത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. കൂടാതെ ഇരുബ്രാന്റുകളിലെ മുളകുപൊടികളിലും കീടനാശിനിയുടെ അംശവും കണ്ടെത്തിയിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.

ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെയ്ക്കും. ”തനിമ, ചാംസ്” എന്നീ ബ്രാന്റുകളിലുള്ള മുളകുപൊടിയുടെ നിര്‍മ്മാണം, വിതരണം, സംഭരണം, വിപണനം എന്നിവയ്ക്ക് മലപ്പുറം ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ ജി ജയശ്രീയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: വൻതോതിൽ കാർഷിക സബ്സിഡികളുമായി സുഭിക്ഷ കേരളം.

 

English Summary: Two brands of chilli powder banned in Kerala
Published on: 31 May 2020, 10:29 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now