ഇന്ത്യയിൽ കോവാക്സിൻ, കോവിഷീൽഡ് എന്നീ വാക്‌സിനുകൾക്ക് പുറമെ അടിയന്തിര ഉപയോഗത്തിന് വേണ്ടി രണ്ടു വാക്‌സിനുകൾക്ക് കൂടി കേന്ദ്ര സർക്കാർ അനുമതി നൽകി. കോർബെവാക്സ്, കോവോവാക്‌സ് എന്നിങ്ങനെ പേരിട്ട രണ്ടു വാക്‌സിനുകൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. ഇത് കൂടാതെ ആന്റിവൈറല്‍ ഡ്രഗ് മോല്‍നുപിരവീറിനും കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇത് അടിയന്തിര ഘട്ടങ്ങളിൽ മുതിർന്നവരിൽ ഉപയോഗിക്കാൻ വേണ്ടി ആണിത്.
കോര്‍ബെവാക്‌സ് ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത മൂന്നാമത്തെ വാക്‌സിൻ ആണ്. ഭാരത് ബയോടെക് ന്റെ കോവാക്സിൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീൽഡ് എന്നിവയാണ് ഇന്ത്യയിൽ നിന്നും വികസിപ്പിച്ചെടുത്ത വാക്‌സിനുകൾ.
ഒറ്റ ദിവസമാണ് മൂന്നു വാക്‌സിനുകൾക്കും ഇന്ത്യയിൽ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഇതിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവിയ അഭിനന്ദനാണ് അറിയിച്ചു കൂടാതെ ഇന്ത്യയിലെ കോവിഡിനെതിരായ പോരാട്ടത്തിൽ ഇത് ശക്തിപ്പെടുത്തുമെന്നും ആരോഗ്യമന്ത്രി ട്വീറ്റ് ചെയ്തു.
ഇന്ത്യയിൽ കോവിഡ് രോഗികൾ കൂടി വരികയാണ്, എന്നാൽ ഇപ്പോൾ കോവിഡിന്റെ വകഭേദമായ ഒമിക്രോൺ എല്ലായിടത്തും പടർന്നു പിടിച്ചിരിക്കുകയാണ്. പനി, തലവേദന, തൊണ്ടവേദന, ജലദോഷം എന്നിങ്ങനെ പല ലക്ഷണങ്ങളാണ് സാധാരണയായി കാണപ്പെടുന്നത്. ഇന്ത്യയിൽ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും ഓമിക്രോൺ എന്ന പകർച്ചവാധി പടർന്നുകഴിഞ്ഞു,
പൂച്ചകൾക്ക് വാക്സിനേഷൻ എടുക്കാത്തവരുടെ ശ്രദ്ധയ്ക്ക്
അതുകൊണ്ട് തന്നെ ഇന്ത്യയിലേ പല സംസ്ഥാനങ്ങളിലും കർഫ്യു അടക്കമുള്ള കർശന നിയന്ത്രണങ്ങൾ എടുത്തു കഴിഞ്ഞു, ന്യൂ ഇയർ അടക്കമുള്ള പരിപാടികൾ പല സംസ്ഥാനങ്ങളും നിയന്ത്രിച്ചിട്ടുണ്ട്.
21 സംസ്ഥാനങ്ങളിലാണ് ഒമിക്രോൺ സ്ഥിതീകരിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ മഹാരാഷ്ടയിൽ ആണ്, തൊട്ടുപിന്നിൽ ദില്ലിയും ഉണ്ട്. കേരളത്തിൽ 30ആം തിയതി മുതൽ ഞായറാഴ്ച വരെ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആൾക്കൂട്ടങ്ങൾ അത് പോലെ തന്നെ അനാവശ്യ യാത്രകൾ എന്നിവയ്ക്ക് നിയന്ത്രണങ്ങളാണ്.