കോവിഡ് - 19 വാക്‌സിൻ എടുത്തവർക്ക് അധിക പലിശ വരുമാനം നേടാൻ അവസരമിതാ. വാക്‌സിൻ എടുത്തവർക്ക് ബാങ്കുകൾ സ്ഥിര നിക്ഷേപത്തിന് അധിക പലിശയും വായ്പ്പകൾക്ക് പലിശ ഇളവുകളൂം മറ്റും പ്രഖ്യാപിച്ചികൊണ്ടിരിക്കുന്നു. കൂടുതൽ ബാങ്കുകൾ ഈ രംഗത്ത് പ്രഖ്യാപനങ്ങളുമായി വരുന്നുണ്ട്.
യൂക്കോബാങ്കും സെൻട്രൽ ബാങ്കുമാണ് പുതിയ പലിശ വാഗ്ദാനവുമായി എത്തിയിരിക്കുന്നത്.
യൂക്കോ ബാങ്ക് എഫ്ഡി നിരക്ക് (UCO Bank FD Rate)
30 ബേസിസ് പോയിൻറുകളുടെ അധിക പലിശയാണ് UCO Bank നിക്ഷേപകര്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. 999 ദിവസത്തേക്കാണ് അധിക പലിശ വാഗ്ദാനം ചെയ്യുന്നത്. സെപ്റ്റംബര്‍ 30 വരെയാണ് പ്രത്യേക പലിശ വാഗ്ദാനം ചെയ്യുന്നത്. UCOVAXI999 എന്ന നിക്ഷേപ പദ്ധതിയാണ് ബാങ്ക് പ്രഖ്യാപിച്ചിരിക്കുന്നത് .
നിക്ഷേപം നടത്താൻ ബാങ്ക് ശാഖകളുമായി ബന്ധപ്പെടാം. നിബന്ധനകൾക്ക് വിധേയമായി നിശ്ചിത കാലാവധിയിലേക്കാണ് നിക്ഷേപം നടത്താൻ ആകുക. 5.3 ശതമാനം പലിശ ലഭിക്കും. വാക്സിൻ എടുത്തിട്ടില്ലാത്തവര്‍ക്ക് 5 ശതമാനമാണ് പലിശ.
5.35 ശതമാനം പലിശ വാഗ്ദാനം ചെയ്ത് സെൻട്രൽ ബാങ്ക്
പുതിയ ഇമ്മ്യൂൺ ഇന്ത്യ ഡെപ്പോസിറ്റ് സ്കീമിന് കീഴിൽ 5.35 ശതമാനം പലിശയാണ് സെൻട്രൽ ബാങ്ക് ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നത്.
ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്തിട്ടുള്ള നിലവിലെ നിക്ഷേപകര്‍ക്ക് 1,111 ദിവസത്തെ കാലാവധിയിലാണ് നിക്ഷേപ പദ്ധതി. കുറഞ്ഞത് 1000 രൂപ മുതൽ രണ്ടു കോടി രൂപ വരെയാണ് നിക്ഷേപം.
മുതിർന്ന പൗരന്മാർക്ക് ബാധകമായ അധിക പലിശ കൂടാതെയാണിത്. പദ്ധതിക്ക് കീഴിൽ 2021 ഡിസംബര്‍ വരെ നിക്ഷേപം നടത്താം.
നിക്ഷേപം കാലാവധി എത്തുംമുമ്പും അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാം നിശ്ചിത കാലാവധിയിൽ മാത്രമായിരിക്കും പദ്ധതിയ്ക്ക് കീഴിൽ നിക്ഷേപം നടത്താൻ ആകുക.