ഉദ്യം രജിസ്ട്രേഷൻ, ഒരു സംരംഭത്തിന്റെ സ്ഥിരം രജിസ്ടേഷനും അടിസ്ഥാന തിരിച്ചറിയൽ നമ്പറുമായിരിക്കും. പൂർണമായും പേപ്പർ രഹിതവും സ്വയം സാക്ഷ്യപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുമുള്ള രജിസ്ട്രേഷൻ എളുപ്പത്തിൽ സ്വന്തമാക്കാം. പിന്നീട് പുതുക്കേണ്ടതില്ല എന്നതാണ് മറ്റൊരു പ്രത്യേകത
ഒരു ഉദ്യം രജിസ്‌ട്രേഷനിൽ നിർമാണമോ സേവനമോ അല്ലെങ്കിൽ ഇവ രണ്ടുംകൂടി ഉൾപ്പെടുന്ന എത്ര പ്രവർത്തികൾ വേണമെങ്കിലും ഉൾപ്പെടുത്താം.
ഉദ്യം രജിസ്ട്രേഷനിലൂടെ എംഎസ്എംഇ മന്ത്രാലയത്തിന്റെ പദ്ധതികളായ കഡിറ്റ് ഗ്യാരന്റി സ്കീം, പൊതു സംഭരണ നയം (പബ്ലിക് പ്രൊക്യുർമെന്റ് പോളിസി), എന്നിവയുടെ ആനുകൂല്യങ്ങൾ ലഭിക്കും.
- സർക്കാർ ടെൻഡറിൽ പങ്കെടുക്കുമ്പോൾ ഇളവുകളും പ്രതിഫലം വൈകുന്നതിന് എതിരെയുള്ള സുരക്ഷയും ലഭിക്കുന്നു.
- മുൻഗണന മേഖല വായ്പകൾക്കായുള്ള പരിഗണനവും ഉദ്യം രജിസ്ട്രേഷനിലൂടെ ലഭിക്കുന്നു.
- ബാങ്ക് വായ്പാ പലിശ നിരക്കിന് സബ്സിഡി
- ബാങ്കുകളിൽ നിന്ന് ഈടില്ലാതെ വായ്പ
- വായ്പാ തിരിച്ചടവ് വൈകിയാൽ കടുത്ത നടപടിയില്ല
- ഉൽപ്പാദന മേഖലയിൽ പ്രത്യേക ആനുകൂല്യങ്ങൾ
- രജിസ്ട്രേഷൻ, ലൈസൻസ്, അനുമതി എന്നിവ എളുപ്പം കിട്ടും
- വായ്പാ ബന്ധിത മൂലധന സബ്സിഡി പദ്ധതി (സിഎൽസിഎസ്എസ്) ലഭ്യം
- അന്താരാഷ്ട്ര വ്യാപാര മേളയിൽ പ്രത്യേക പരിഗണന
- വൈദ്യുത ബിൽ ഇളവുകൾ സ്റ്റാംപ് നികുതി, രജിസ്ട്രേഷൻ ഫീ എന്നിവ സൗജന്യം
- ഐഎസ്ഒ സർട്ടിഫിക്കേഷൻ ഫീ തിരികെ ലഭിക്കും
- പ്രത്യക്ഷ നികുതി നിയമത്തിൽ ഇളവുകൾ
- നാഷണൽ സ്മോൾ ഇൻഡസ്ട്രീസ് കോർപ്പറേഷൻ വക പെർഫോമൻസ്, ക്രെഡിറ്റ് റേറ്റിംഗ് ഫീ സബ്സിഡി
- പാറ്റ് രജിസ്ട്രേഷൻ സബ്സിഡി
- ബാർകോഡ് രജിസ്ട്രേഷൻ സബ്സിഡി
- ഇൻഡസ്ട്രിയൽ പ്രമോഷൻ സബ്സിഡി യോഗ്യത