1. News

മൊബൈൽ വഴി സുഭിക്ഷ കേരളം പദ്ധതിയിലേക്ക് വേഗം രജിസ്റ്റർ ചെയ്യൂ. രജിസ്ട്രേഷൻ നാളെ അവസാനിക്കും.

സുഭിക്ഷ കേരളം രെജിസ്ട്രേഷൻ ലിങ്കണ് http://www.aims.kerala.gov.in/farmer/farmerlogincontroller/get_farmer_details ഇതോടൊപ്പം കൊടുത്തിരിക്കുന്നത് നമ്മുടെ കൈവശമുള്ള ഫോണിൽ നിന്നും അനായാസം രെജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ സാധിക്കും. രെജിസ്ട്രേഷൻ നാളെ അവസാനിക്കും ഇന്ന് തന്നെ എല്ലാവരും രജിസ്റ്റർ ചെയ്യുക. സുഭിക്ഷ കേരളം പദ്ധതിയുടെ subiksha keralam scheme സുഗമമായ നടത്തിപ്പിന് നിലവിലുള്ള സബ്സിഡി മാനദണ്ഡങ്ങളിൽ ആവശ്യമായ ഭേദഗതികളും കൂട്ടിച്ചേർക്കലുകളും വരുത്തി ഉത്തരവിറങ്ങി.

Arun T

സുഭിക്ഷ കേരളം രെജിസ്ട്രേഷൻ ലിങ്കണ് ഇതോടൊപ്പം കൊടുത്തിരിക്കുന്നത്. 

http://www.aims.kerala.gov.in/farmer/farmerlogincontroller/get_farmer_details

നമ്മുടെ കൈവശമുള്ള ഫോണിൽ നിന്നും അനായാസം രെജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാൻ സാധിക്കും.

രെജിസ്ട്രേഷൻ നാളെ അവസാനിക്കും ഇന്ന് തന്നെ എല്ലാവരും രജിസ്റ്റർ ചെയ്യുക.

സുഭിക്ഷ കേരളം  പദ്ധതിയുടെ subiksha keralam scheme സുഗമമായ നടത്തിപ്പിന് നിലവിലുള്ള സബ്സിഡി മാനദണ്ഡങ്ങളിൽ ആവശ്യമായ ഭേദഗതികളും കൂട്ടിച്ചേർക്കലുകളും വരുത്തി ഉത്തരവിറങ്ങി.

കേരളത്തിൽ ഒരു വർഷം കൊണ്ട് കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം, animal husbandry, dairy development , fisheries എന്നീ മേഖലകൾക്ക് ഊന്നൽ നൽകി 3860 കോടി രൂപ ചെലവിട്ടുള്ള സർക്കാരിൻറെ ബൃഹദ് പദ്ധതിയാണിത്.

പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനു നിലവിലുള്ള സബ്സിഡി മാനദണ്ഡങ്ങളിൽ കാതലായ മാറ്റങ്ങൾ വരുത്തി. വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ ഓർഡിനേഷൻ കമ്മിറ്റി യോഗം ശുപാർശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള മാർഗ്ഗരേഖ പരിഷ്ക്കരിച്ച് ഉത്തരവായത്.

പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നിലവിലുള്ള സബ്സിഡിയിൽ കാതലായ മാറ്റങ്ങൾ വരുത്തി ഒരു ഹെക്ടറിന് അനുവദിക്കാവുന്ന പരമാവധി സബ്സിഡി തുകയാണ് ഇതുപ്രകാരം നിർദ്ദേശിച്ചിട്ടുള്ളത് .

നെൽകൃഷിക്ക് paddy farming പരമാവധി നൽകാവുന്ന സബ്സിഡി തുക നാൽപ്പതിനായിരം രൂപയായി വർധിപ്പിച്ചു. ഇതിൽ 5000 രൂപ ഉടമയ്ക്ക് 35,000 രൂപ കർഷകനാണ് ലഭിക്കുക.

പച്ചക്കറി കൃഷിയിൽ vegetable farming കർഷകന്‌ 37,000 രൂപയും ഉടമയ്ക്ക് 3000 രൂപയും സബ്സിഡിയായി നൽകാവുന്നതാണ്.

വാഴ കൃഷിയിൽ banana cultivation പരമാവധി സബ്സിഡി തുക 32,000 രൂപ കർഷകനും 3000 രൂപ ഉടമയ്ക്കും ലഭിക്കുന്നതാണ്.

ചെറുധാന്യ കൃഷി, കിഴങ്ങുവർഗ്ഗ കൃഷി millets and Tuber crops cultivation എന്നിവയ്ക്ക് പരമാവധി മുപ്പതിനായിരം രൂപ സബ്സിഡിയായി ലഭ്യമാക്കാവുന്നതാണ്‌.

ഉത്തരവിൽ പരാമർശിക്കാത്ത മറ്റു വിളകൾക്ക് പരമാവധി 10,000 രൂപ സബ്സിഡി അനുവദിക്കാവുന്നതാണ്.

തരിശുഭൂമി കൃഷിയുമായി Barren land farming ബന്ധപ്പെട്ട സഹായങ്ങളെ സംബന്ധിച്ചും സ്ഥിരം കൃഷിക്ക് അനുവദിക്കാവുന്ന പരമാവധി സഹായത്തെ സംബന്ധിച്ചും ഉത്തരവിൽ നിർദ്ദേശങ്ങൾ ഉണ്ട്.

മൃഗസംരക്ഷണ മേഖലയിലെ animal husbandry sector സബ്സിഡി നിരക്കിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇതുപ്രകാരം കറവയുള്ള പശുവിന്, കറവയുള്ള എരുമ എന്നിവയുടെ യൂണിറ്റ് കോസ്റ്റ് അറുപതിനായിരം രൂപ ആയി പുതുക്കി നിശ്ചയിച്ചു. ഇതിൽ പൊതുവിഭാഗത്തിനു 50 ശതമാനം വരെയും പട്ടിക ജാതി വിഭാഗത്തിന് 75 ശതമാനവും പട്ടിക വർഗ്ഗ വിഭാഗത്തിനു 100 ശതമാനം സബ്സിഡിയും അനുവദിക്കും.

വീ​ട്ടു​വ​ള​പ്പി​ൽ ര​ണ്ട് സെൻറി​ലെ കു​ള​ത്തി​ൽ മ​ൽ​സ്യ​കൃ​ഷി ന​ട​ത്തി​യാ​ൽ 1.23 ല​ക്ഷ​വും ബ​യോ​ഫ്ളോ​ക്ക് മ​ൽ​സ്യ​ക്കൃ​ഷി​ക്ക് 1.38 ല​ക്ഷ​വും അ​നു​വ​ദി​ക്കും. ഒ​രു ഗു​ണ​ഭോ​ക്താ​വി​ന് പ​ര​മാ​വ​ധി നാ​ല് യൂ​ണിറ്റു​കൾ വ​രെ ആ​കാം

ശുചിത്വ കാലിത്തൊഴുത്ത് നിർമ്മാണം, മിനി ഡയറി ഫാമുകളുടെ  small dairy farms ആധുനികവൽക്കരണം ,തീറ്റപ്പുൽകൃഷി, അടുക്കളമുറ്റത്തെ കോഴി വളർത്തൽ, പന്നി വളർത്തൽ, മത്സ്യകൃഷി എന്നിവയുടെ സബ്സിഡി നിരക്കിലും വർദ്ധനവ് വരുത്തിയിട്ടുണ്ട്.

മി​നി ഡ​യ​റി ഫാ​മു​ക​ളു​ടെ ആ​ധു​നി​ക​വ​ത്​​ക​ര​ണം- ഒ​രു ല​ക്ഷം,  തീ​റ്റ​പ്പു​ൽ കൃ​ഷി fodder farming ഹെക്ടറിന്-30,000, അ​ടു​ക്ക​ള മു​റ്റ​ത്തെ കോ​ഴി വ​ള​ർ​ത്ത​ൽ poultry farming in household - യൂ​ണിറ്റി​ന് 600, പ​ന്നി​വ​ള​ർ​ത്ത​ൽ pig farming -90,000, കു​ള​ത്തി​ലെ ക​രി​മീ​ൻ കൃ​ഷി - 1.5 ല​ക്ഷം എ​ന്നി​ങ്ങ​നെ സ​ബ്സി​ഡി ന​ൽ​കും. മൃ​ഗ​സം​ര​ക്ഷ​ണ, ക്ഷീ​ര വി​ക​സ​ന, മ​ൽ​സ്യ വി​ക​സ​ന മേ​ഖ​ല​ക​ളി​ൽ അ​ഞ്ച് ല​ക്ഷം വ​രെ വാ​ർ​ഷി​ക വ​രു​മാ​ന​മു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​നു​കൂ​ല്യം ല​ഭി​ക്കും. കു​ളം നി​ർ​മി​ക്ക​ൽ പോ​ലു​ള്ള പ​ദ്ധ​തി​യി​ൽ തൊ​ഴി​ലു​റ​പ്പ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തും

കൃഷിയ്ക്ക് 1,449 കോടി, മൃഗസംരക്ഷണത്തിന് 118 കോടി, ക്ഷീരവികസനത്തിന് 215 കോടി, മത്സ്യബന്ധന മേഖലയ്ക്ക് 2,078 കോടി എന്നിങ്ങനെയാണ് പദ്ധതി പ്രാകരം സർക്കാർ നീക്കിവച്ചിട്ടുള്ളത്. ജില്ലാതലത്തിൽ ബന്ധപ്പെടാം

കാർഷിക കർമ്മ പദ്ധതിയിൽ ചേരാൻ താല്പര്യമുള്ളവർക്ക് താഴെപ്പറയുന്ന  ഫോൺ വഴി ബന്ധപ്പെട്ട രജിസ്റ്റർ ചെയ്യാം

Trivandrum- principal agricultural officer

0471-2733334 , 9447102925,

 9496260489

Kollam- principal agricultural officer

0474-2795082, 9383470770, 9383470330,

9383470230

Pathanamthitta-principal agricultural officer

0468-2222597, 9383470900, 9383470507, 9383470504

Alapuzha-principal agricultural officer

0477-2238244, 9383471108, 9383470566, 9383470565

Kottayam-principal agricultural officer

0481-256 2263, 9383471300, 9383470711, 9383470710

Idukki-principal agricultural officer

04862-222428, 9383471400, 9383470826, 9383470825

Ernakulam-principal agricultural officer

0484-2422224, 9383471500, 9383471180

9383471179

Thrissur-principal agricultural officer

0487-2333297, 9383471600, 9383471987, 9383473536

Palakkad-principal agricultural officer

0491-2505075, 9383471700, 9383471462, 9383471461

Malappuram-principal agricultural officer

0483-2734916, 9383471800, 9383471623, 9383471622

Kozhikode-principal agricultural officer

0495-2370897, 2376897 , 9383471900, 9383471784, 9383471783

Wayanad-principal agricultural officer

0493-6202506, 9383472442, 9383471916,

9383471915

Kannur-principal agricultural officer

0497-2706154, 9383472300, 9383472034, 9383472033

Kasargod- principal agricultural officer

0499-4255346, 9383472400, 9383471966,

9383471965

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: ജീവാമൃതം ഉണ്ടാക്കുന്ന വിധം ചെടികൾക്ക് ഇത് തളിക്കേണ്ടത് എപ്പോഴൊക്കെ?

English Summary: Registration for subhiksha keralam in tomorrow

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds