Updated on: 28 February, 2023 12:13 PM IST
UIDAI introducing strong Fingerprint features in Aadhaar verification to tighten-up safety concerns

ആധാർ അടിസ്ഥാനമാക്കിയുള്ള ഫിംഗർപ്രിന്റ് സ്ഥിരീകരണത്തിനും, കബളിപ്പിക്കൽ ശ്രമങ്ങൾ വേഗത്തിൽ കണ്ടെത്തുന്നതിനുമായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (Unique Identification Authority of India) പുതിയ ഒരു സുരക്ഷാ സംവിധാനം വികസിപ്പിച്ചതായി തിങ്കളാഴ്ച ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് (AI/ML) അടിസ്ഥാനമാക്കിയുള്ള സുരക്ഷാ സംവിധാനം, ഇൻ-ഹൗസ് വികസിപ്പിച്ചെടുത്ത്, വിരലടയാളവും ഫിംഗർ ഇമേജും ചേർന്നുള്ള സംയോജനവും ഉപയോഗിച്ച് പിടിച്ചെടുത്ത വിരലടയാളം പരിശോധിക്കുന്നു.

ശക്തമായ വിരലടയാളം അടിസ്ഥാനമാക്കിയുള്ള ഈ നീക്കം, ആധാർ സ്ഥിരീകരണ ഇടപാടുകളെ കൂടുതൽ സുരക്ഷിതമാക്കുന്നു. പുതിയ സുരക്ഷാ സംവിധാനത്തെക്കുറിച്ച് UIDAI ഓദ്യോഗിക പ്രസ്താവനയിൽ പ്രഖ്യാപിച്ചു. പുതിയ ടു-ഫാക്ടർ/ലെയർ സ്ഥിരികരണം, വിരലടയാളത്തിന്റെ യഥാർത്ഥത (Liveness) സാധൂകരിക്കുന്നതിന് ആഡ്-ഓൺ ചെക്കുകൾ കൂട്ടിചേർക്കുന്നു, അതുവഴി ആധാർ കാർഡ് ഉപയോഗിച്ച് കബളിപ്പിക്കുന്ന ശ്രമങ്ങളുടെ സാധ്യതകൾ കുറയ്ക്കും, UIDAI കൂട്ടിച്ചേർത്തു.

ബാങ്കിംഗ്, ഫിനാൻഷ്യൽ, ടെലികോം, സർക്കാർ തുടങ്ങിയ വിഭാഗങ്ങളിൽ ഈ വികസനം വളരെയധികം പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ആധാർ-പ്രാപ്‌തമാക്കിയ പേയ്‌മെന്റ് സംവിധാനത്തെ ശക്തിപ്പെടുത്തുകയും അശാസ്ത്രീയ ഘടകങ്ങളുടെ ദോഷകരമായ ശ്രമങ്ങളെ തടയുകയും ചെയ്യുന്നു. ആധാർ അടിസ്ഥാനമാക്കിയുള്ള ഫിംഗർപ്രിന്റ് സ്ഥിരീകരണത്തിനുള്ള പുതിയ സുരക്ഷാ സംവിധാനം ഇപ്പോൾ പൂർണ്ണമായും പ്രവർത്തനക്ഷമമായിരിക്കുന്നു. മാസങ്ങൾ നീണ്ട ചർച്ചകൾക്കും, പങ്കാളികളുടെയും ഉപയോക്തൃ ഏജൻസികളുമായി കൈകോർത്തതിന് ശേഷമാണ് റോൾഔട്ടും മൈഗ്രേഷനും സംഭവിച്ചത്, എന്ന് UIDAI വെളിപ്പെടുത്തി. 

പുതിയ സംവിധാനത്തിന്റെ പ്രയോജനത്തെക്കുറിച്ച് (AUAs/ Sub AUAs) അറിയിക്കുന്നതിനായി UIDAIയുടെ സ്ഥിരമായ ഇടപെടലും സ്ഥിരീകരണ ഉപയോക്തൃ ഏജൻസികളുമായി (AUAs) കൃത്യമായി ചർച്ച നടത്തി. AUA എന്നത് സ്ഥിരീകരണ സേവന ഏജൻസി വഴിയുള്ള സ്ഥിരീകരണം ഉപയോഗിച്ച് 12 അക്ക ഐഡി ഉടമകൾക്ക് ആധാർ പ്രാപ്തമാക്കിയ സേവനങ്ങൾ നൽകുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സ്ഥാപനമാണ്. നിലവിലുള്ള സ്ഥാപനത്തിലൂടെ തങ്ങളുടെ സേവനങ്ങൾ പ്രാപ്തമാക്കുന്നതിന് ആധാർ സ്ഥിരീകരണം ഉപയോഗിക്കുന്ന ഏജൻസികളാണ് SUB-AUAകൾ. UIDAI ഹെഡ് ഓഫീസും അതിന്റെ റീജിയണൽ ഓഫീസുകളും ഏതൊരു ഉപയോക്തൃ ഏജൻസിക്കും (ഇതുവരെ മൈഗ്രേറ്റ് ചെയ്‌തിട്ടില്ല) പുതിയ സുരക്ഷിതമായ സ്ഥിരീകരണ മോഡിലേക്ക് മാറുന്നതിന് സൗകര്യമൊരുക്കുന്നതിന് എല്ലാ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു.

ബന്ധപ്പെട്ട വാർത്തകൾ: 100 അന്തർസംസ്ഥാന വ്യവസായ കേന്ദ്രങ്ങളെ ഇ-നാമുമായി സംയോജിപ്പിക്കാനൊരുങ്ങി കേന്ദ്രം

English Summary: UIDAI introducing strong Fingerprint features in Aadhaar verification to tighten-up safety concerns
Published on: 28 February 2023, 11:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now