Updated on: 6 February, 2024 11:38 PM IST
കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് യുഎൻ വിമൺ

തിരുവനന്തപുരം: കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് യു.എൻ. വിമൺ. സമൂഹത്തിന്റെ എല്ലാ ശ്രേണിയിലുള്ള സ്ത്രീകൾക്കും സഹായകരമായ പ്രവർത്തനങ്ങളാണിവിടെ നടക്കുന്നത്. സ്ത്രീകളുടെ പുരോഗതിയ്ക്കായി പ്രത്യേകം തുകയനുവദിക്കുന്ന ജെൻഡർ ബജറ്റ് എടുത്ത് പറയേണ്ടതാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പല മേഖലകളിലും സ്ത്രീകൾ വളരെ മുന്നിലാണെന്നും സംഘം വിലയിരുത്തി. ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജുമായി യു.എൻ. വിമൺ സംഘം നടത്തിയ ചർച്ചയിലാണ് ഇക്കാര്യമറിയിച്ചത്.

സ്ത്രീകളുടെ ശാക്തീകരണത്തിനായി കേരളം ചെയ്യുന്ന പ്രവർത്തനങ്ങൾ മന്ത്രി വിവരിച്ചു. ലിംഗസമത്വത്തിനും സ്ത്രീ ശാക്തീകരണത്തിനുമുള്ള ഐക്യരാഷ്ട്ര സ്ഥാപനമായ യു.എൻ. വിമൺ, ജെൻഡർ പാർക്കിന് സാങ്കേതിക സഹായം നൽകുന്നതിന് ധാരണാപത്രം ഒപ്പിട്ടിരുന്നു. ഇതനുസരിച്ച് ജെൻഡർ പാർക്ക് കേന്ദ്രീകരിച്ചുള്ള തുടർ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ യോഗം തീരുമാനിച്ചു. 

സേഫ് സിറ്റി പ്രോജക്ട്, ജെൻഡർ ഡേറ്റാ ഹബ്ബ് എന്നിവയിലും യുഎൻ വിമൺ പിന്തുണ അറിയിച്ചു. ഓൺലൈൻ സ്പേസ്, പബ്ലിക് സ്പേസ് ആയി കണ്ട് അവിടത്തെ പ്രശ്നങ്ങൾ കൂടി പഠിക്കണമെന്ന് യുഎൻ വിമൺ നിർദേശിച്ചു.

യുഎൻ വിമൺ ഇന്ത്യയിലെ പ്രതിനിധി സൂസൻ ഫെർഗുസൻ, യുഎൻ വിമൺ സേഫ് സിറ്റി ഇൻഷ്യേറ്റീവ് ഗ്ലോബൽ അഡ്വൈസർ ലൂറ കാപോബിയാൻകോ, പ്രോഗ്രാം സ്പെഷ്യലിസ്റ്റ് പൗലോമി പൽ, യുഎൻ വിമൺ ഇന്ത്യ സ്റ്റേറ്റ് ടെക്നിക്കൽ കൺസൾട്ടന്റ് ഡോ. പീജാ രാജൻ, വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, വനിത ശിശുവികസന വകുപ്പ് ഡയറക്ടർ ഹരിത വി. കുമാർ, കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

English Summary: UN Women appreciates women empowerment activities in Kerala
Published on: 06 February 2024, 11:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now