1.ആഘോഷങ്ങൾ പ്രമാണിച്ചു സംസ്ഥാനത്ത് തുടങ്ങാനിരുന്ന റംസാൻ വിഷു ചന്തകൾ തുടങ്ങുന്നതിൽ അനിശ്ചിതത്വം തുടരുന്നു. മൂന്നാഴ്ച മുമ്പാണ് കൺസ്യൂമർ ഫെഡ് റംസാൻ - വിഷു ചന്തകൾക്ക് അപേക്ഷ നൽകിയത്. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ചന്തകൾക്ക് അനുമതി നൽകിയിരുന്നില്ല. സഹകരണ ബാങ്കുകളുടെ 280 ഓളം ചന്തകൾ സംസ്ഥാനത്തുടനീളം ഒരുക്കാനായിരുന്നു പദ്ധതി. അതേസമയം ചന്തകൾ നിർത്തിവെക്കാനുള്ള ഇലക്ഷൻ കമ്മീഷൻ്റെ നടപടിക്കെതിരെ സംസ്ഥാനം കേരള ഹൈ കോടതി മുൻപാകെ സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. കൺസ്യൂമർ ഫെഡിൻ്റെ നേരിട്ടുള്ള നേതൃത്വത്തിൽ 77 താലൂക്ക് കേന്ദ്രങ്ങളിലും എല്ലാ ത്രിവേണി സ്റ്റോറുകളിലും ചന്തകൾ തുടങ്ങാനായിരുന്നു മുൻപേ തീരുമാനിച്ചിരുന്നത്.
3. കേരളത്തിൽ വേനൽ ശക്‌തമായി തുടരുന്ന സാഹചര്യത്തിൽ വേനൽ മഴ എത്തുമെന്ന പ്രവചനവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം എന്നീ ആറ് ജില്ലകളിലാണ് വേനൽ മഴ എത്തുക. നാളെ ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലും പതിനൊന്നാം തീയതി ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. 12-ാം തീയതി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വേനൽ മഴയെത്തുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പിൽ മുന്നറിയിപ്പ് നൽകി.
4.സംസ്ഥാനത്ത് റമദാൻ വിഷു ആഘോഷങ്ങൾക്കു മുൻപായി ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ തുടങ്ങും. ആറുമാസത്തെ കുടിശ്ശികയുണ്ടായിരുന്ന പെൻഷൻ തുകയിൽ രണ്ടു മാസത്തെ കുടിശ്ശികയാണ് ഇന്ന് വിതരണം ചെയ്യുന്നത്. ഇതോടെ ഇനി നാല് മാസത്തെ പെൻഷൻ തുകയാണ് കുടിശ്ശികയായി അവശേഷിക്കുക. 3200 രൂപ വീതം ഇന്ന് വിതരണം തുടങ്ങുന്ന സാഹചര്യത്തിൽ 62 ലക്ഷം ഗുണാഭക്താക്കൾക്കാണ് പണം ലഭിക്കുക. മസ്റ്ററിങ് പൂർത്തിയാക്കിയ മുഴുവൻ ആളുകൾക്കും വരുന ആഘോഷങ്ങൾക്ക് മുന്നോടിയായി പണം എത്തിക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യം. കഴിഞ്ഞ മാസം ഒരു ഗഡു ലഭിച്ചിരുന്നു. ഇനി 4 മാസത്തെ പെൻഷനായ 6400 രൂപയാണ് ലഭിക്കാനുണ്ടാവുക. ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ട് വഴിയും മറ്റുള്ളവർക്കു സഹകരണ സംഘങ്ങൾ വഴി പണം നേരിട്ടെത്തിക്കുകയുമാണ് ചെയ്യുക. 6.88 ലക്ഷം പേരുടെ കേന്ദ്രസർക്കാർ വിഹിതവും സംസ്ഥാനം അനുവദിച്ചിട്ടുണ്ട്.