കോഴിക്കോട് :സ്വയം തൊഴില്‍ ആരംഭിയ്ക്കാൻ ആഗ്രഹിയ്ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പദ്ധതിയ്ക്ക് കീഴിൽ സൗജന്യ സഹായം ലഭ്യമാണ്.
തൊഴിൽ പരിശീലനം മാത്രമല്ല സംരംഭം തുടങ്ങാൻ ഉള്ള സഹായവും ലഭിയ്ക്കും. കേന്ദ്ര സര്‍ക്കാരിൻെറ പ്രത്യേക പദ്ധതി പ്രകാരം ആണ് സഹായം ലഭിയ്ക്കുക
.ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ അല്ലെങ്കിൽ റൂറൽ സെൽഫ് എംപ്ലോയ്മെൻറ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ മുഖേനയാണ് സഹായം ലഭിയ്ക്കുക. ലീഡ് ബാങ്കുകൾ മുഖേന ഓരോ ബാങ്കുകളും ഇത്തരം പരിശീലനങ്ങൾ നൽകുന്നുണ്ട്.
അത്തരം ഒരു സൗജന്യ തയ്യൽ പരിശീലനം കോഴിക്കോട് മാത്തറയിലെ കനറാബാങ്ക് സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ മെയില്‍ സ്ത്രീകള്‍ക്കായി ആരംഭിക്കുന്നു.ഈ സൗജന്യ തയ്യല്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ 18 നും 45 നും ഇടയില്‍ പ്രായമുളളവരായിരിക്കണം. അവസാന തീയതി മെയ് അഞ്ച്. കുടുതല്‍ വിവരങ്ങള്‍ക്ക്: 0495 2432470, 9447276470
R-SETI എന്ന പദ്ധതിയാണിത്.എല്ലാ ജില്ലകളിലേയും ലീഡ് ബാങ്കാണ് ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങൾക്ക് നേതൃത്വം നല്കുന്നത്. സേവനങ്ങൾ സാജന്യമാണ് . 3 ദിവസം മുതല്‍ 45 ദിവസം വരെയാണ് സാധാരണ പരിശീലന പരിപാടികള്‍ സംഘടിപ്പിയ്ക്കുന്നത്.
പദ്ധതിയ്ക്ക് കീഴിൽ കൃഷിയും അനുബന്ധ തൊഴിലുകളും തുടങ്ങുന്നതിന് പരിശീലനം ലഭ്യമാണ്. ഉദാഹരണം കന്നുകാലി വളര്‍ത്തല്‍,മുയല്‍ വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍, തേനീച്ച വളര്‍ത്തല്‍, മത്സ്യകൃഷി തുടങ്ങിവയ്ക്ക് ഒക്കെ സഹായം ലഭ്യമാണ്.
തയ്യല്‍ പരിശീലനം, കമ്പ്യൂട്ടര്‍ ടാലി, കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, നെറ്റ് വര്‍ക്കിങ്ങ്, അലൂമിനിയം ഫാബ്രിക്കേഷന്‍, ഇലക്ട്രിക് വയറിങ്ങ്, കൃത്രിമ ആഭരണ നിര്‍മാണം എന്നിവയ്ക്ക് പരിശീലനം ലഭിയ്ക്കും. പൊതുവായും ആവശ്യക്കാരുടെ ആവശ്യം അനുസരിച്ചും സഹായം ലഭ്യമാണ്.
രാവിലെ 9 മുതൽ 5 മണിയാണ് പരിശീലനം. 18 മുതൽ 45 വയസ് വരെയാണ് പ്രായ പരിധി. ഇങ്ങനെ പരിശീലന പരിപാടി പൂർത്തീകരിക്കുന്നവർക്കു സ്വന്തം നിലയിൽ സംരംഭങ്ങൾ തുടങ്ങുന്നതിനും തൊഴിൽ കണ്ടെത്തുന്നതിനും ഉള്ള സഹായങ്ങളും പരിശീലന കേന്ദ്രങ്ങൾ മുഖേന ലഭിയ്ക്കും.