Updated on: 13 June, 2021 11:13 AM IST
UNDP

വികസനം കാക്ഷിക്കുന്ന ജില്ലകള്‍ക്കായുള്ള പ്രത്യേക പദ്ധതിയെ അഭിനന്ദിച്ച് യുഎന്‍ഡിപി റിപ്പോര്‍ട്ട്; ഇത്തരം പദ്ധതികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്പാക്കണമെന്നും ശുപാര്‍ശ.

വികസനമാഗ്രഹിക്കുന്ന ജില്ലകള്‍ക്കായി നടത്തുന്ന പ്രത്യേക പദ്ധതിയെ (എഡിപി) അഭിനന്ദിച്ച് ഐക്യരാഷ്ട്ര സഭയുടെ വികസന പരിപാടി (യുഎന്‍ഡിപി). ഇന്നു പുറത്തിറക്കിയ സ്വതന്ത്ര മൂല്യനിര്‍ണയ റിപ്പോര്‍ട്ടിലാണ്, ഇന്ത്യയുടെ പ്രാദേശിക മേഖലകളുടെ വികസനത്തിന്റെ വിജയകരമായ മാതൃക യാണിതെന്ന് വിശേഷിപ്പിച്ചത്. ഈ മാതൃക ലോകത്തിന്റെ വിവിധ കോണുകളില്‍, വികസനത്തിലെ പ്രാദേശിക അസമത്വം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ പ്രയോജനപ്പെടുത്താനാകുന്നതാണെന്നും യുഎന്‍ഡിപി ശുപാര്‍ശ ചെയ്തു.

എഡിപിയുടെ കീഴില്‍ നടത്തിയ സമഗ്രമായ ഇടപെടലുകളിലൂടെ, ഒറ്റപ്പെട്ടയിടങ്ങളിലുള്ളതും ഇടതുതീവ്രവാദം ബാധിച്ചവയും ഉള്‍പ്പെടെയുള്ള, മുമ്പ് അവഗണിക്കപ്പെട്ടിരുന്ന ജില്ലകളില്‍, 'കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി മുമ്പത്തേക്കാള്‍ വളര്‍ച്ചയും വികാസവും അനുഭവപ്പെടുന്നു'. ഈ യാത്രയില്‍ ചില തടസ്സങ്ങള്‍ വന്നിട്ടും, 'പിന്നോക്ക ജില്ലകളില്‍ വികസനം മുന്നോട്ട് കൊണ്ടുപോകുന്നതില്‍' എപിഡി വലിയ വിജയം കൈവരിച്ചു.

നിതി ആയോഗ് വൈസ് ചെയര്‍മാന്‍ ഡോ. രാജീവ് കുമാര്‍, സിഇഒ അമിതാഭ് കാന്ത് എന്നിവര്‍ക്ക് ഇന്ത്യയിലുള്ള യുഎന്‍ഡിപി പ്രതിനിധി ഷോക്കോ നോഡ, റിപ്പോര്‍ട്ട് കൈമാറി. ഇത് എഡിപിയുടെ പുരോഗതിയെക്കുറിച്ചു മനസ്സിലാക്കുകയും കൂടുതല്‍ മെച്ചപ്പെടുത്തലുകള്‍ക്കായുള്ള ശുപാര്‍ശകള്‍ നല്‍കുകയും ചെയ്യുന്നു. പൊതുവായി ലഭ്യമായ വിവരങ്ങളുടെ വിശകലനവും, ജില്ലാ മജിസ്ട്രേറ്റുമാര്‍, കേന്ദ്ര പ്രഭാരി ഉദ്യോഗസ്ഥര്‍, ജില്ലാ അധികൃതര്‍, മറ്റ് വികസന പങ്കാളികള്‍ എന്നിവരുള്‍പ്പെടെ വിവിധ കൂട്ടാളികളുമായുള്ള അഭിമുഖങ്ങളും അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്.

ആരോഗ്യവും പോഷകാഹാരവും; വിദ്യാഭ്യാസം; കൃഷിയും ജലസ്രോതസ്സുകളും; അടിസ്ഥാന സൗകര്യങ്ങള്‍; നൈപുണ്യവികസനവും സാമ്പത്തിക ഉള്‍പ്പെടുത്തലും എന്നിങ്ങനെ എഡിപിയുടെ അഞ്ച് പ്രധാന മേഖലകളിലെ യുഎന്‍ഡിപിയുടെ വിശകലനം, ജില്ലകളിലെ വികസനം ത്വരിതപ്പെടുത്തുന്നതിന് ഈ പരിപാടി ഉത്തേജകമായി മാറിയതായി കണ്ടെത്തി. ആരോഗ്യവും പോഷകാഹാരവും, വിദ്യാഭ്യാസം എന്നിവയും ഒരു പരിധിവരെ കൃഷിയും ജലസ്രോതസ്സുകളും വന്‍ പുരോഗതി കൈവരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്യമായ മുന്നേറ്റങ്ങള്‍ നടത്തിയിട്ടും മറ്റ് സൂചകങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതിനായുള്ള സാധ്യതയാണ് കാണിക്കുന്നത്.

വികസനം കാംക്ഷിക്കുന്ന ജില്ലകളും മറ്റു ജില്ലകളും താരതമ്യപ്പെടുത്തുമ്പോള്‍ എഡിപി ജില്ലകള്‍ മറ്റുള്ളവയെ മറികടന്നുവെന്നു കാണാം. ആരോഗ്യവും പോഷകാഹാരവും, സാമ്പത്തിക ഉള്‍പ്പെടുത്തല്‍ എന്നീ മേഖലകള്‍ പരിഗണിക്കുമ്പോള്‍, വീടുകളിലെ 9.6 ശതമാനത്തിലധികം പ്രസവങ്ങളില്‍, വിദഗ്ധരായ പ്രസവശുശ്രൂഷകരുടെ സാന്നിധ്യം ഉണ്ടായതായി കണ്ടെത്തി. കഠിനമായ വിളര്‍ച്ചയുള്ള 5.8 ശതമാനത്തില്‍ കൂടുതല്‍ ഗര്‍ഭിണികള്‍ക്ക് ചികിത്സ നല്‍കി; വയറിളക്കം കണ്ടെത്തിയ 4.8 ശതമാനത്തില്‍ കൂടുതല്‍ കുട്ടികളെ ചികിത്സിച്ചു; 4.5 ശതമാനത്തില്‍ കൂടുതല്‍ ഗര്‍ഭിണികള്‍ അവരുടെ ആദ്യ മൂന്നുമാസത്തിനുള്ളില്‍ പ്രസവപൂര്‍വ ബപരിചരണത്തിനായി രജിസ്റ്റര്‍ ചെയ്തു;

പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ഭീമ യോജന, പ്രധാന്‍ മന്ത്രി സുരാക്ഷ ഭീമ യോജന, പ്രധാന്‍ മന്ത്രി ജന്‍-ധന്‍ യോജന എന്നിവ പ്രകാരം ഒരുലക്ഷം പേരില്‍ യഥാക്രമം 406 ഉം 847 ഉം കൂടുതല്‍ അംഗത്വം, 1580 പുതിയ അക്കൗണ്ടുകള്‍ എന്നിവ സജ്ജമാക്കി. ബിജാപൂരിലെയും ദന്തേവാഡയിലെയും 'മലേറിയ മുക്ത് ബസ്തര്‍ അഭിയാനും' യുഎന്‍ഡിപി ശുപാര്‍ശ ചെയ്യുന്നു. ഇത് ഈ ജില്ലകളിലെ മലേറിയ ബാധിതരുടെ എണ്ണത്തില്‍ യഥാക്രമം 71 ശതമാനവും 54 ശതമാനവും കുറയാനിടയാക്കി. ഇത് വികസനം ആഗ്രഹിക്കുന്ന ജില്ലകളില്‍ കാണപ്പെടുന്ന 'മികച്ച ശീലങ്ങളി'ലൊന്നാണ്.

ആരോഗ്യവും പോഷകാഹാരക്കുറവും സംബന്ധിച്ച പരിപാടിയുടെ തുടര്‍ച്ചയായ മേല്‍നോട്ടം കോവിഡ് പ്രതിസന്ധിയെ കൂടുതല്‍ ഊര്‍ജസ്വലതയോടെ നേരിടാന്‍ സഹായിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉദാഹരണത്തിന്, 'അയല്‍ സംസ്ഥാനങ്ങളായ ഛത്തീസ്ഗഢിനും ആന്ധ്രയ്ക്കും അരികിലായി സ്ഥിതിചെയ്യുന്ന ഒഡിഷയിലെ മല്‍കാന്‍ഗിരി ജില്ല, അടച്ചുപൂട്ടലിന്റെ പ്രാരംഭ ഘട്ടത്തില്‍ നിരവധി കുടിയേറ്റ തൊഴിലാളികള്‍ സംസ്ഥാനത്തേക്ക് മടങ്ങിവരുന്നതിനുള്ള പ്രവേശന കേന്ദ്രമായി മാറി. പുതിയ അടിസ്ഥാന സൗകര്യങ്ങള്‍ കുടിയേറ്റക്കാര്‍ക്കായി സ്ഥാപനസമ്പര്‍ക്ക വിലക്ക് കേന്ദ്രങ്ങളായി ഉപയോഗിച്ചതായി ജില്ലാ അധികൃതര്‍ അവകാശപ്പെട്ടു.'

തത്സമയ വിവര നിരീക്ഷണം, ഗവണ്‍മെന്റ് പരിപാടികളിലും പദ്ധതികളിലുമുള്ള കേന്ദ്രീകരണം, ഗണ്യമായ തോതില്‍ എഡിപിയുടെ ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്നത് തുടങ്ങിയവ സംരംഭത്തിന്റെ വിജയത്തിന് പിന്നിലെ കാരണങ്ങളായി കണക്കാക്കപ്പെടുന്നു.

English Summary: UNDP report praises special plan for development-oriented districts
Published on: 13 June 2021, 10:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now