Updated on: 2 February, 2021 3:47 PM IST
Union Budget 2021

തിങ്കളാഴ്ച ധനമന്ത്രി നിർമ്മല സീതാരാമൻ 2021-22 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു. ഈ ബജറ്റ് സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിര വളർച്ചയുടെ വേഗത വർധിപ്പിക്കുമെന്ന് സീതാരാമൻ പറഞ്ഞു. 

വിവിധ വകുപ്പുകൾക്കും മന്ത്രാലയങ്ങൾക്കുമായി ബജറ്റ് വിഹിതം വകയിരുത്തിയിട്ടുണ്ടെങ്കിൽ സാധാരണക്കാരെ സംബന്ധിച്ചത്തോളം എന്തിനെല്ലാം വില കൂടും കുറയും എന്നതാണ് അറിയേണ്ട പ്രധാന കാര്യങ്ങൾ. സാധാരണക്കാരുടെ വരുമാനത്തെയും ചെലവുകളെയും ബജറ്റ് എങ്ങനെ ബാധിക്കുമെന്ന് നോക്കാം. വില കൂടുന്നതും കുറയുന്നതുമായ സാധനങ്ങളുടെ പട്ടിക ഇതാ.

വില കൂടുന്നത് എന്തിനെല്ലാം?

  • പെട്രോൾ: കാർഷിക ഇൻഫ്രാസ്ട്രക്ചർ ആന്റ് ഡെവലപ്‌മെന്റ് സെസ് (എ.ഐ.ഡി.സി) ലിറ്ററിന് 2.5 രൂപ കൂടും.
  • ഡീസൽ: എ.ഐ.ഡി.സി ലിറ്ററിന് 4 രൂപ ചുമത്തി
  • ഇലക്ട്രോണിക്സ് ഉപകരണങ്ങൾ
  • മൊബൈൽ‌ ഫോണുകൾ - മൊബൈലുകളുടെ ചില ഭാഗങ്ങൾക്ക് വില കൂടും
  • സിന്തറ്റിക് രത്‌നക്കല്ലുകൾ
  • ഇറക്കുമതി ചെയ്ത ലെതർ ഇനങ്ങൾ സോളാർ ഇൻവെർട്ടറുകൾ: തീരുവ 5% മുതൽ 20% വരെ ഉയർത്തി.
  • സോളാർ വിളക്കുകൾ: തീരുവ 5% ൽ നിന്ന് 15% ആക്കി.
  • ചില ഓട്ടോ ഭാഗങ്ങളുടെ കസ്റ്റംസ് തീരുവ 15% ആക്കി ഉയർത്തി.
  • സ്റ്റീൽ സ്ക്രൂകൾ: ഡ്യൂട്ടി 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തി
  • പ്ലാസ്റ്റിക് ബിൽഡർ വെയർ: തീരുവ 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തി
  • കോട്ടൺ: കസ്റ്റംസ് തീരുവ 10 ശതമാനമായി ഉയർത്തി
  • അസംസ്കൃത സിൽക്കും നൂൽ സിൽക്കും - കസ്റ്റംസ് തീരുവ 10 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തി.
  • മദ്യം
  • അസംസ്കൃത പാം ഓയിൽ
  • അസംസ്കൃത സോയാബീൻ സൂര്യകാന്തി എണ്ണ
  • ആപ്പിൾ
  • കൽക്കരി
  • ലിഗ്നൈറ്റ്
  • രാസവളങ്ങൾ (യൂറിയ തുടങ്ങിയവ)
  • പയർ
  • കടല

വിലകുറയുന്നത് എന്തിനെല്ലാം?

  • അയൺ സ്റ്റീൽ: കസ്റ്റംസ് തീരുവ 7.5 ശതമാനമായി കുറഞ്ഞു.
  • നൈലോൺ വസ്ത്രങ്ങൾ - നൈലോൺ ഫൈബർ, നൂൽ എന്നിവയുടെ ബിസിഡി നിരക്ക് 5% ആയി കുറച്ചു.
  • ചെമ്പ് ഉപകരണങ്ങൾ
  • ഷൂസ്
English Summary: Union Budget 2021: Full list of things that will become more expensive and cheaper
Published on: 02 February 2021, 03:47 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now