1. News

കേരള 2021 ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ

തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്ഷേമ പദ്ധതികൾക്ക് മുൻതൂക്കം നൽകിയുള്ള ബജറ്റാണ്‌ ധനമന്ത്രി തോമസ് ഐസക്ക് കൊണ്ടുവന്നിരിക്കുന്നത്. തൊഴിലില്ലായ്മ പരിഹരിയ്ക്കാനും ഉന്നത വിദ്യാഭ്യാസത്തിനും പ്രത്യേക പദ്ധതികളുണ്ട്. കാര്‍ഷിക മേഖലയ്ക്കും പരിഗണനയുണ്ട്.

Meera Sandeep
Kerala Budget 2021
Kerala Budget 2021

തെരഞ്ഞെടുപ്പിന് മുന്നോടിയായി ക്ഷേമ പദ്ധതികൾക്ക് മുൻതൂക്കം നൽകിയുള്ള ബജറ്റാണ്‌ ധനമന്ത്രി തോമസ് ഐസക്ക് കൊണ്ടുവന്നിരിക്കുന്നത്. തൊഴിലില്ലായ്മ പരിഹരിയ്ക്കാനും ഉന്നത വിദ്യാഭ്യാസത്തിനും പ്രത്യേക പദ്ധതികളുണ്ട്. കാര്‍ഷിക മേഖലയ്ക്കും പരിഗണനയുണ്ട്.

തൊഴിൽ ഇല്ലായ്മാ നിര്‍മാര്‍ജനം

  • 2021- 22-ൽ 8 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിയ്ക്കും. ആരോഗ്യ വകുപ്പിൽ 4,000 തസ്തിക സൃഷ്ടിയ്ക്കും. അഭ്യസ്ത വിദ്യര്‍ക്ക് മുൻതൂക്കം നൽകും. അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് ജോലി നൽകും. 50 ലക്ഷത്തോളം അഭ്യസ്ത വിദ്യര്‍ക്ക് നൈുണ്യ പരിശീലനത്തിനായി പുതിയ പദ്ധതി.
  • തൊഴിൽ അന്വേഷകരുടെ വിവരങ്ങൾ ശേഖരിയ്ക്കും. ഇതിനായി പ്രത്യേക ഡിജിറ്റൽ പ്ലാറ്റ്‍ഫോം. എല്ലാ വീട്ടിലും ഒരു ലാപ്ടോപ് എങ്കിലും ഉറപ്പാക്കും. ബിപിഎൽ വിഭാഗങ്ങൾക്ക് 25 ശതമാനം സബ്‍സിഡിയിൽ ലാപ് ടോപ് നൽകും

ഉന്നത വിദ്യാഭ്യാസത്തിന് പ്രത്യേക പദ്ധതി

  • പ്രതിമാസം 50,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്, ഓരോ വിഷയത്തിലും പ്രത്യേക പരസ്യം നൽകി ഗവേഷകരെ കണ്ടെത്തും. 500 പുതിയ സ്കോളര്‍ഷിപ്പുകളാണ് ആദ്യം പ്രഖ്യാപിയ്ക്കുക.
  • *അഫിലിയേറ്റഡ് കോളേജുകൾക്ക് 1,000 കോടി രൂ അനുവദിയ്ക്കും. ഉന്നത വിദ്യാഭ്യാസത്തിന് പ്രത്യേക പദ്ധതി.സര്‍വകലാശാലാ വികസനത്തിന് കിഫ്ബിയുമായി ചേര്‍ന്ന് 2000 കോടി രൂപ നൽകും. സര്‍ക്കാര്‍ കോളേജുകളുടെ പശ്ചാത്തല വികനത്തിനായി 56 കോടി രൂപ
  • * സര്‍വകലാശാലകളിൽ കൂടുതൽ മികവിൻെറ കേന്ദ്രങ്ങൾ.

പെൻഷൻ, സബ്‍സിഡി, സഹായ ധനം, കാര്‍ഷിക മേഖല

  • ക്ഷേമ പെൻഷനുകൾ 100 രൂപ കൂട്ടി. 1,500 രൂപയാണ് നിലവിൽ ക്ഷേമ പെൻഷൻ. ഇത് 1,600 രൂപയായി ഉയരും.
  • റബര്‍ കര്‍ഷകര്‍ക്ക് ആശ്വസിയ്ക്കാം. തറവില 170 രൂപയാക്കി ഉയര്‍ത്തി. നെല്ലിൻെറ സംഭരണ വില 28 രൂപയാക്കി. നാളികേരത്തിൻെറ സംഭരണ വില 32 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. കാര്‍ഷിക മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ കണ്ടെത്തും. കയര്‍, കശുവണ്ടി മേഖലയിൽ അധികസ സഹായം. ഭക്ഷ്യ സബ്സിഡിയായി 1600 കോടി രൂപ.
  • ഭക്ഷ്യ കിറ്റ് വിതരണം തുടരും. 15 രൂയ്ക്ക് 10 കിലോ അരി ലഭ്യമാക്കും. നീല, വെള്ള കാര്‍ഡ് ഉടമകൾക്കാണിത്.
  • പ്രീപ്രൈമറി ആയമാരുടെ വേതനം 1000 രൂപ വരെ കൂടും. പാചക തൊഴിലാളികൾക്കും സഹായം. ജേണലിസ്റ്റ്- നോൺ-ജേണലിസ്റ്റ് പെൻഷൻ തുക ഉയരും. സ്കൂൾ കൗൺസിലര്‍മാരുടെ ഓണറോറിയം 24,000 രൂപയാക്കി ഉയര്‍ത്തി.
  • തൊഴിലുറപ്പിന് 100 കോടി രൂപ.

അടിസ്ഥാന സൗകര്യ വികസനം, എംഎസ്എംഇ, സ്റ്റാര്‍ട്ടപ്പ്

  • 4,530 കിലോമീറ്റര്‍ റോഡുകളുടെ പുനരുദ്ധരണം പൂര്‍ത്തിയാക്കും. പശ്ചാത്തല വികസനത്തിനായി 117 കോടി രൂപ.
  • 2021-22ൽ 15,000 കോടി രൂപയുടെ കിഫ്ബി പദ്ധതികൾ പൂര്‍ത്തീകരിയ്ക്കും
  • ലൈഫ് മിഷൻ പദ്ധതിയ്ക്ക് കീഴിൽ കൂടുതൽ വീടുകൾ. പട്ടിക വര്‍ഗ വിഭാഗങ്ങളിലെ 52,000 പേര്‍ക്ക് വീട് നൽകും
  • സ്റ്റാര്‍ട്ടപ്പുകൾക്കായി പ്രത്യേക പദ്ധതി. 20000 പേര്‍ക്ക് ജോലി നൽകുന്ന സ്റ്റാര്‍ട്ടപ്പുകൾ രൂപീകരിയ്ക്കും. മൂന്ന് വ്യവസായ ഇടനാഴികൾക്കായി 5000 കോടി രൂപ പണം അനുവദിച്ചു.
  • 50,000 കോടി രൂപ മുതൽ മുടക്കിൽ 3 വ്യവാസായ ഇടനാഴികൾക്കായി പണം അനുവദിയ്ക്കും. സ്റ്റാര്‍ട്ടപ്പുകൾക്കായി പ്രത്യേക പദ്ധതി. 20,000 പേര്‍ക്ക് ജോലി നൽകുന്ന സ്റ്റാര്‍ട്ടപ്പുകൾ രൂപീകരിയ്ക്കും. ചെറുകിട- ഇടത്തരം സംരംഭങ്ങൾക്കും സഹായം.
  • തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾക്ക് 6952 കോടി രൂപ.
  • പ്രവാസിക്ഷേമം
    പ്രവാസികൾക്കായി പ്രത്യേക പദ്ധതികൾ. പ്രവാസി പെൻഷൻ ഉയര്‍ത്തി. നിക്ഷേപം പ്രോത്സാഹിപ്പിയ്ക്കും. പ്രവാസികളുടെ തൊഴിൽ പദ്ധതിയ്ക്ക് 100 കോടി രൂപ അനുവദിയ്ക്കും. പ്രവാസി ക്ഷേമനിധിയ്ക്ക് 9 കോടി രൂപയും തൊഴിൽ പുനരധിവാസത്തിന് 100 കോടി രൂപയും നീക്കി വെച്ചിട്ടുണ്ട്
  • നികുതി ഇളവുകൾ
    5 വര്‍ഷം മോട്ടോര്‍ വാഹന നികുതി ഇളവ്. സിഎൻജി, എൽഎൻജി വാറ്റ് നികുതി 5 ശതമാനമായി കുറയ്ക്കും. നിലവിൽ ഇത്14.5. ശതമാനമാണ്. വ്യവസായ മേഖലയിൽ സ്റ്റാപ് ഡ്യൂട്ടിയിലും രജിസ്ട്രേഷൻ നികുതിയിലും ഇളവ്. വൈദ്യുതി ഉപയോഗത്തിന് 10 ശതമാനം ഇലക്ട്രിസിറ്റി ഡ്യൂട്ടിയുണ്ട്. പുതിയ വ്യവസായങ്ങൾക്ക് ആദ്യ അഞ്ച് വര്‍ഷം ഇലക്ട്രിസിറ്റി ഡ്യൂട്ടിയിൽ ഇളവ് നൽകും.
English Summary: Major Announcements in the Kerala Budget 2021

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds