രാജ്യത്തു പ്രധാന ഗോതമ്പ് ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ കാലാനുസൃതമല്ലാത്ത മഴയും ആലിപ്പഴ വർഷവും, ഗോതമ്പ് വിളയുടെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിലും ഉൽപാദനത്തെ ബാധിക്കാൻ സാധ്യതയില്ലെന്ന് വിദഗ്ധരും വ്യാപാരികളും അഭിപ്രായപ്പെട്ടു. വിളവിൽ കാര്യമായ നഷ്ടം ഉണ്ടായിട്ടില്ലെങ്കിലും, പുതിയ വിളകൾക്ക് തിളക്കം കുറയാൻ മഴ കാരണമായെന്ന് അഗ്രോ സിഇഒ സുനിൽ എസ് പ്രമോദ് കുമാർ പറഞ്ഞു.
പുതിയ ഗോതമ്പ് വിളകളുടെ ഉത്പാദനം കുറഞ്ഞിട്ടില്ല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതുവരെ വിളവെടുത്ത ഗോതമ്പിൽ ഉയർന്ന ഈർപ്പത്തിന്റെ അളവുണ്ടെന്ന് വ്യാപാരികളും, വിതരണക്കാരും അഭിപ്രായപ്പെട്ടു. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചർ ആൻഡ് റിസർച്ച് ICAR, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഗോതമ്പ് ആൻഡ് ബാർലി റിസർച്ച് (IIWBR), കർണാൽ എന്നി സ്ഥാപനങ്ങൾ, 2023-24 വിപണന വർഷത്തിൽ 112 ദശലക്ഷം ടൺ (MT) ഗോതമ്പ് ഉൽപ്പാദനം പ്രതീക്ഷിക്കുന്നതായി അറിയിച്ചു. ഇത് സർക്കാരിന്റെ രണ്ടാമത്തെ മുൻകൂർ എസ്റ്റിമേറ്റ് 112.1 MT പോലെയാണ് എന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു.
രാജ്യത്തു ഗോതമ്പ് ഉൽപാദിക്കുന്ന സംസ്ഥാങ്ങളിൽ കുറച്ച് നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട് എന്നും, എന്നാൽ മഴ കാരണം ചില നേട്ടങ്ങളും ഉണ്ടായിട്ടുണ്ട് എന്ന്, രാജ്യത്തെ ഗോതമ്പ് കൃഷിയുടെ പരമോന്നത ബോഡിയായ ICAR-IIWBR ഡയറക്ടർ ഗ്യാനേന്ദ്ര സിംഗ് പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: Pension: അസംഘടിത തൊഴിലാളികളുടെ പെൻഷൻ പദ്ധതിയിൽ എൻറോൾമെന്റ് കുറവ് രേഖപ്പെടുത്തി