Updated on: 2 January, 2022 5:34 PM IST
UPPSC Jobs for women, how to apply

വനിതാ ഹെൽത്ത് വർക്കർ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ, 2022 ജനുവരി 5-ന് അപേക്ഷാ നടപടികൾ അവസാനിപ്പിക്കുന്നതിനാൽ എത്രയും വേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കണം. 2021 ഡിസംബർ 15 മുതൽ അപേക്ഷാ നടപടികൾ ആരംഭിച്ചിരുന്നു.

എത്ര തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു

ആകെ ഒഴിവുള്ള 9212 തസ്തികകളിൽ 4865 തസ്തികകളും പൊതുവിഭാഗം ഉദ്യോഗാർത്ഥികൾക്ക് ഒഴിവാണ്. അതേസമയം, 1660 തസ്തികകൾ ഒബിസി വിഭാഗത്തിനും 921 തസ്തികകൾ ഇഡബ്ല്യുഎസ് (സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗം), 1346 തസ്തികകൾ എസ്സി വിഭാഗത്തിനും 420 തസ്തികകൾ എസ്.സി/ എസ്.ടി വിഭാഗത്തിനുമാണ്.

ESIC റിക്രൂട്ട്‌മെന്റ് 2022: 12th പാസ്സായ ഉദ്യോഗാർത്ഥികൾക്ക് ജോലിക്കായി അപേക്ഷിക്കാം

എന്താണ് വിദ്യാഭ്യാസ യോഗ്യത

ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ അംഗീകൃത ബോർഡിൽ നിന്ന് 12-ാം ക്ലാസ് പാസ്സായിരിക്കണം. ഇതുകൂടാതെ, അപേക്ഷകർ ഓക്സിലറി നഴ്സസ്, മിഡ്വൈവ്സ് യുപി നഴ്സിങ് കൗൺസിലിലും രജിസ്റ്റർ ചെയ്തിരിക്കണം.

പ്രായപരിധി

അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികളുടെ പ്രായം 18 വയസ്സിന് മുകളിലും 40 വയസ്സിന് താഴെയും ആയിരിക്കണം. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. 2021 ജൂലൈ 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

യു.പി.എസ്.എസ്.എസ്.സി വനിതാ ആരോഗ്യ പ്രവർത്തകർ എങ്ങനെ അപേക്ഷിക്കാം ഘട്ടം ഘട്ടമായുള്ള വിവരങ്ങൾ

ഔദ്യോഗിക വെബ്സൈറ്റ് upsssc.gov.in-ലേക്ക് പോകുക.

Notification എന്ന ഓപ്ഷനിലേക്ക് പോകുക.

Apply എന്ന ഓപ്ഷൻ കൊടുത്ത് മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.

അപേക്ഷാ ഫോം പൂരിപ്പിക്കുക.

അപേക്ഷാ ഫോം പൂരിപ്പിച്ച ശേഷം, അതിന്റെ പ്രിന്റ് ഔട്ട് എടുക്കുക.

അപേക്ഷിക്കേണ്ടവിധം

ഉത്തർപ്രദേശ് സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ കമ്മീഷൻ വനിതാ ഹെൽത്ത് വർക്കർ തസ്തികകളിലേക്കാണ് ഈ റിക്രൂട്ട്മെന്റ് നടത്തുന്നത്. അപേക്ഷിക്കാൻ, ഔദ്യോഗിക വെബ്സൈറ്റ് അതായത് upsssc.gov.in സന്ദർശിച്ച് ഇപ്പോൾ അപേക്ഷിക്കുക.

English Summary: UPPSC Jobs for women, how to apply
Published on: 02 January 2022, 05:31 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now