Updated on: 5 January, 2023 7:27 AM IST
UPSC NDA Recruitment 2023: Apply now for vacancies in NDA & NA

നാഷണൽ ഡിഫൻസ് അക്കാദമിയിലേയും നേവൽ  അക്കാദമിയിലേയുമുള്ള 395 ഒഴിവുകളിലെ നിയമനത്തിനായി യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) പരീക്ഷകൾ നടത്തുന്നു.  താൽപ്പര്യവും  യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ www.upsconline.nic.in ൽ ഓൺലൈനായി ജനുവരി 10 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. നിലവിലെ ധാരണ പ്രകാരം, ഏപ്രിൽ 16 ന് ‘NDA-NA പരീക്ഷ 2023’ നടക്കും.

ബന്ധപ്പെട്ട വാർത്തകൾ: 253 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് പി എസ് സി വിജ്ഞാപനമിറക്കി

തെരഞ്ഞെടുക്കുന്നവിധം

എഴുത്തുപരീക്ഷ, അഭിമുഖം, ശാരീരിക-കായികക്ഷമതാ പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. National Defence Academy and Naval Academy Examination (I), 2023 പരീക്ഷയിലൂടെ 395 ഒഴിവുകളിലേയ്ക്കാണ് നിയമനം നടത്തുന്നത്.

യോഗ്യതകൾ

അപേക്ഷകൻ ഇന്ത്യൻ പൗരനോ നേപ്പാൾ പൗരനോ അല്ലെങ്കിൽ പാകിസ്ഥാനിൽ നിന്ന് കുടിയേറിയ ഇന്ത്യൻ വംശജനായ ഒരാളോ ആയിരിക്കണം. ബർമ്മ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നും കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളായ കെനിയ, ഉഗാണ്ട, യുണൈറ്റഡ് റിപ്പബ്ലിക് ഓഫ് ടാൻസാനിയ, സാംബിയ, മലാവി,സൈർ, എത്യോപ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ സ്ഥിരതാമസമാക്കാനുള്ള ഉദ്ദേശ്യത്തോടെ എത്തിയവർക്കും അപേക്ഷിക്കാൻ അവസരമുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (03/01/2023)

അപേക്ഷ ഫീസ്

100 രൂപയാണ് പരീക്ഷക്കുള്ള അപേക്ഷ ഫീസ്. എസ്‌സി/എസ്ടി ഉദ്യോഗാർത്ഥികൾ/സ്ത്രീകൾ എന്നിവർ ഫീസ് അടക്കേണ്ടതില്ല. ഓൺലൈൻ ആയി വിസ/മാസ്റ്റർ/റുപേ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്/യുപിഐ പേയ്‌മെന്റ് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിങ് സ്കീം എന്നിവ ഏതെങ്കിലും ഉപയോഗിച്ച് അപേക്ഷ ഫീസടക്കണം. ഫീസടയ്ക്കുന്നതിനുള്ള സമയ പരിധി ജനുവരി 9 ആണ്.

അപേക്ഷകൾ അയക്കേണ്ട വിധം

ബന്ധപ്പെട്ട വാർത്തകൾ: മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുടെ ഒഴിവുകൾ

യു.പി.എസ്.സി.യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഒറ്റത്തവണ രജിസ്‌ട്രേഷൻ പ്രക്രിയ പൂർത്തിയാക്കി ആപ്ലിക്കേഷൻ ഫോം എന്നതിൽ ക്ലിക്ക് ചെയ്ത്, ആവശ്യമായ എല്ലാ വിവരങ്ങളും നൽകി ഓൺലൈൻ ആയി തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും www.upsconline.nic.in  ക്ലിക്ക് ചെയ്യുക.

English Summary: UPSC NDA Recruitment 2023: Apply now for vacancies in NDA & NA
Published on: 05 January 2023, 07:12 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now