Updated on: 27 December, 2021 2:06 PM IST

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ, അസിസ്റ്റന്റ് എഞ്ചിനീയർ ഉൾപ്പടെയുള്ള തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ upsc.gov.in സന്ദർശിച്ച് അപേക്ഷിക്കാം. അസിസ്റ്റന്റ് കമ്മീഷണർ, അസിസ്റ്റന്റ് എഞ്ചനീയർ ക്വാളിറ്റി അഷ്യുറൻസ്, ജൂനിയർ ടൈം സ്കെയിൽ (ജെ.ടി.എസ്), അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നീ തസ്തികകളിലാണ് ഒഴിവ്.

കേരള അസംഘടിത തൊഴിലാളി സമൂഹ്യ സുരക്ഷ ബോർഡിലെ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

ഒഴിവുകളുടെ വിശദാംശങ്ങൾ

അസിസ്റ്റന്റ് കമ്മീഷണർ- 2 ഒഴിവുകൾ

അസിസ്റ്റന്റ് എഞ്ചനീയർ ക്വാളിറ്റി അഷ്യുറൻസ്- 157 ഒഴിവുകൾ

ജൂനിയർ ടൈം സ്കെയിൽ (ജെ.ടി.എസ്)- 17 ഒഴിവുകൾ

അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ- 9 ഒഴിവുകൾ

അസിസ്റ്റന്റ് പ്രൊഫസർ- 2 ഒഴിവുകൾ

എന്നിങ്ങനെയാണ് ഒഴിവുകൾ

ചെന്നൈ മെട്രോയിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

വിദ്യാഭ്യാസ യോഗ്യത

യു.പി.എസ്.സി യുടെ ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയവ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിജ്ഞാപനത്തിൽ നിന്ന് മനസ്സിലാക്കാം.

അവസാന തീയതി

ജനുവരി 14, 2022 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

അപേക്ഷാ ഫീസ്

25 രൂപയാണ് അപേക്ഷാ ഫീസ്. എസ്.ബി.ഐയുടെ ഏതെങ്കിലും ബ്രാഞ്ചിലൂടെ പണമടയ്ക്കാം. അതല്ലെങ്കിൽ എസ്.ബി.ഐയുടെ നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗപ്പെടുത്താം അതുമല്ലെങ്കിൽ വിസ/ മാസ്റ്റർ കാർഡ്/ ഡെബിറ്റ് കാർഡ് എന്നവ ഉപയോഗിച്ചും ഫീസടയ്ക്കാം. പട്ടിക ജാതി, പട്ടിക വർഗം, വനിതകൾ എന്നിവർക്ക് ഫീസടയ്ക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്കായി യു.പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

English Summary: UPSC Recruitment 2022: Applications are invited for the posts including Assistant Engineer
Published on: 27 December 2021, 01:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now