Updated on: 3 September, 2022 8:19 AM IST
UPSC recruitment 2022: Apply for 19 various posts

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) സയന്റിസ്റ്റ് 'ബി' (ഫോറൻസിക് സൈക്കോളജി), റീഹാബിലിറ്റേഷൻ ഓഫീസർ തുടങ്ങി തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.  താൽപര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ upsconline.nic.in, upsc.gov.in എന്നിവ സന്ദർശിച്ച് അപേക്ഷകൾ അയക്കാവുന്നതാണ്. ആകെ 19 ഒഴിവുകളാണ് ഉള്ളത്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (02/09/2022)

അവസാന തിയതി

അപേക്ഷകർ സെപ്റ്റംബർ 15 നകം അപേക്ഷ സമർപ്പിക്കണം. അതേസമയം, പൂർണ്ണമായി സമർപ്പിച്ച ഓൺലൈൻ അപേക്ഷ പ്രിന്റ് എടുക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 16 വരെയാണ്.

ബന്ധപ്പെട്ട വാർത്തകൾ: എസ്ബിഐയിലെ 665 സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു

ഒഴിവുകളുടെ വിശദാംശങ്ങൾ

ആന്ത്രോപോളജിസ്റ്റ് (കൾച്ചറൽ ആന്ത്രോപോളജി ഡിവിഷൻ): 1

അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ്-: 4

സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറി സയന്റിസ്റ്റ് ‘ബി : 1 

സയന്റിസ്റ്റ് 'ബി' (ഫോറൻസിക് ഇലക്ട്രോണിക്സ്): 3 

സയന്റിസ്റ്റ് 'ബി' (ഫോറൻസിക് സൈക്കോളജി): 3

റിഹാബിലിറ്റേഷൻ ഓഫീസർ: 4

ഡെപ്യൂട്ടി ഡയറക്ടർ ജനറൽ/റീജിയണൽ ഡയറക്ടർ: 3

എന്നിങ്ങനെയാണ് തസ്തികകളെക്കുറിച്ചുള്ള വിശദാംശങ്ങൾ.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (31/08/2022)

ഫീസ് അടക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ  25/- (ഇരുപത്തിയഞ്ച് രൂപ) ഒന്നുകിൽ എസ്ബിഐയുടെ ഏതെങ്കിലും ശാഖയിൽ പണമായി അയച്ചോ അല്ലെങ്കിൽ എസ്ബിഐയുടെ നെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചോ വിസ/മാസ്റ്റർ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ മാത്രം അപേക്ഷ ഫീസടക്കേണ്ടതാണ്.  SC/ST/PwBD/വനിതാ ഉദ്യോഗാർത്ഥികൾക്ക് ഫീസില്ല. 

English Summary: UPSC recruitment 2022: Apply for 19 various posts
Published on: 03 September 2022, 07:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now