Updated on: 15 January, 2022 8:00 AM IST
UPSC Recruitment 2022: Apply for 78 vacancies under various posts

യൂണിയൻ പബ്ലിക് സർ‍വീസ് കമ്മീഷൻ, വിവിധ വകുപ്പുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  അസിസ്റ്റന്റ് എഡിറ്റർ, അസിസ്റ്റന്റ് ഡയറക്ടർ, എക്കണോമിക് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, മെക്കാനിക്കൽ മറൈൻ എഞ്ചിനീയർ, ലെക്ച്ചറർ, സയന്റിസ്റ്റ്, കെമിസ്റ്റ്, ജൂനിയർ മൈനിംഗ് ജിയോളജിസ്റ്റ്, റിസേർച്ച് ഓഫീസർ, അസിസ്റ്റന്റ് പ്രൊഫസർ എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യു.പി.എസ്.സിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.upsconline.nic.in/ സന്ദർശിച്ച് അപേക്ഷിക്കാം. 78 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.

ഈ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേയ്ക്ക് ഇപ്പോൾ അപേക്ഷകൾ അയക്കാം

അവസാന തീയതി

ജനുവരി 27 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

അപേക്ഷകൾ അയക്കേണ്ട വിധം

അപേക്ഷിക്കാനായി ആദ്യം ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഹോം പേജിൽ കാണുന്ന Online Recruitment Application (ORA) for Various Recruitment Posts എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. തുടർന്ന് ഏത് തസ്തികയിലേക്കാണോ അപേക്ഷിക്കുന്നത് അതിന് നേരെയുള്ള Apply Now എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം. നിർദേശങ്ങൾ നന്നായി വായിച്ചു മനസ്സിലാക്കിയതിന് ശേഷം Next ൽ ക്ലിക്ക് ചെയ്യുക. Very Important Notice വായിച്ചതിന് ശേഷം Next ൽ ക്ലിക്ക് ചെയ്യാം. തുടർന്ന് Terms and Conditions മനസ്സിലാക്കിയതിന് ശേഷം Proceed ൽ ക്ലിക്ക് ചെയ്യുക. യൂസർ ലോഗിൻ പേജ് കാണാൻ കഴിയും. ഇവിടെ New Registration എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് Save and Continue ൽ ക്ലിക്ക് ചെയ്യാം. യൂസർ ഐ.ഡിയുടെ പാസ്വേർഡും നൽകണം.

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ അപ്രന്റീസ് ട്രെയിനികളെ നിയമിക്കുന്നു

ഒഴിവുകൾ

അസിസ്റ്റന്റ് എഡിറ്റർ- 1 ഒഴിവ്

അസിസ്റ്റന്റ് ഡയറക്ടർ- 16 ഒഴിവുകൾ

എക്കണോമിക് ഓഫീസർ- 4 ഒഴിവുകൾ

അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ - 1 ഒഴിവ്

മെക്കാനിക്കൽ മറൈൻ എഞ്ചിനീയർ- 1 ഒഴിവ്

ലെക്ച്ചറർ- 4 ഒഴിവുകൾ

സയന്റിസ്റ്റ് ബി (ഡോക്യുമെന്റ്സ്)- 2 ഒഴിവുകൾ

കെമിസ്റ്റ്- 5 ഒഴിവുകൾ

ജൂനിയർ മൈനിംഗ് ജിയോളജിസ്റ്റ്- 36 ഒഴിവുകൾ

റിസേർച്ച് ഓഫീസർ- 1 ഒഴിവ്

അസിസ്റ്റന്റ് പ്രൊഫസർ (ആയൂർവേദ്- ബാൽ രോഗ)- 1 ഒഴിവ്

അസിസ്റ്റന്റ് പ്രൊഫസർ (കായ ചികിത്സ)- 4 ഒഴിവുകൾ

അസിസ്റ്റന്റ് പ്രൊഫസർ (ക്രിയ ശരീർ)- 2 ഒഴിവുകൾ

English Summary: UPSC Recruitment 2022: Apply for 78 vacancies under various posts
Published on: 14 January 2022, 11:14 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now