Updated on: 16 September, 2023 9:03 AM IST

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) UPSC ESE 2024-ന്റെ വിശദമായ വിജ്ഞാപനം 2023 സെപ്റ്റംബർ 06-ന് ഔദ്യോഗിക വെബ്‌സൈറ്റിൽ പുറത്തിറക്കി.  2024 വർഷത്തെ എഞ്ചിനീയറിങ് സർവീസസ് പരീക്ഷയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളാണ് പരീക്ഷാ കേന്ദ്രങ്ങൾ. കൂടുതൽ വിവരങ്ങൾക്ക് http://upsconlin.nic.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 26 വരെ അപേക്ഷകൾ അയക്കാം

ഒഴിവുകളുടെ വിശദവിവരങ്ങൾ

സിവിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എൻജിനീയറിങ് എന്നിങ്ങനെ 167 ഒഴിവുകളാണുള്ളത്.

വിദ്യാഭ്യാസ യോഗ്യത

എൻജിനീയറിങ് ബിരുദം/ തത്തുല്യം യോഗ്യതയുള്ളവർക്കും എം എസ് സി വയർലെസ് കമ്മ്യൂണിക്കേഷൻ ഇലക്ട്രോണിക്സ്, റേഡിയോ ഫിസിക്സ് / റേഡിയോ എൻജിനീയറിങ് യോഗ്യതയുള്ള

പ്രായപരിധി

21 നും 30 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷാ ഫീസ്

അപേക്ഷാ ഫീസ് 200 രൂപ. വനിതകൾക്കും എസ്‌ സി,എസ് ടി , പി ഡബ്ല്യൂ ബി ഡി വിഭാഗക്കാർക്കും ഫീസില്ല. പ്രിലിമിനറി, മെയിൻസ്, അഭിമുഖം തുടങ്ങിയവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

English Summary: UPSC Recruitment 2024: Apply for 167 engineer posts
Published on: 16 September 2023, 09:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now