Updated on: 4 December, 2020 11:19 PM IST
ജില്ലയിലെ ഹോട്ടലുകളിൽനിന്ന് റോഹോക്ക് ഫ്യുവൽസ് ആണ് ഭക്ഷ്യഎണ്ണ ശേഖരിക്കുന്നത്.


കോഴിക്കോട് : വീട്ടിൽ ഉപയോഗിച്ചശേഷം കളയുന്ന ഭക്ഷ്യഎണ്ണ ഇനി പാഴാക്കേണ്ട. നഗരത്തിലെ വീടുകളിൽനിന്ന് എണ്ണ ശേഖരിക്കുന്ന പദ്ധതി വൈകാതെ തുടങ്ങും. ഇതിനുള്ള നടപടികൾ തുടങ്ങി.


നേരത്തേതന്നെ ഹോട്ടലുകൾ, ബേക്കറി, മറ്റ് പലഹാര നിർമാണയൂണിറ്റുകൾ എന്നിവിടങ്ങളിൽനിന്ന് ഭക്ഷ്യഎണ്ണ ശേഖരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റിയുടെ റൂക്കോ(റീപർപ്പസ് യൂസ്ഡ് കുക്കിങ് ഓയിൽ) പദ്ധതിയുടെ ഭാഗമായി അംഗീകൃത ഏജൻസിയാണ് എണ്ണ ശേഖരിക്കുന്നത്. ഇത് ബയോഡീസൽ ഉണ്ടാക്കാനാണ് ഉപയോഗിക്കുക.It has already started collecting edible oil from hotels, bakeries and other confectionery units. The oil is procured by an accredited agency as part of the Food Safety and Quality Authority's Rocco (Repurpose Used Cooking Oil) project. It is used to make biodiesel.

ഹരിതകർമസേന വഴിയായിരിക്കും ശേഖരണം.

ഈ രീതിയിൽ വീട്ടിൽനിന്ന് എണ്ണ ശേഖരിക്കാൻ എറിഗോ ബയോ ഫ്യുവൽസ് പ്രൈവറ്റ് ലിമിറ്റഡ് കോർപ്പറേഷനിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഒരു ലിറ്റർ എണ്ണയ്ക്ക് 30 രൂപ നിരക്കിൽ നൽകാമെന്നാണ് അറിയിച്ചിട്ടുള്ളത്. ഹരിതകർമസേന വഴിയായിരിക്കും ശേഖരണം. 25 രൂപ ഹരിതകർമസേനയ്ക്കും അഞ്ചുരൂപ കോർപ്പറേഷനും എന്നരീതിയിലാണ് ഉദ്ദേശിക്കുന്നത്. കൗൺസിൽ അംഗീകാരം ലഭിച്ചാലേ അന്തിമ തീരുമാനമാകൂ.
ജില്ലയിലെ ഹോട്ടലുകളിൽനിന്ന് റോഹോക്ക് ഫ്യുവൽസ് ആണ് ഭക്ഷ്യഎണ്ണ ശേഖരിക്കുന്നത്. ആദ്യഘട്ടത്തിൽ ഇത്തരത്തിൽ ഒരു ടണ്ണിലേറെ ഭക്ഷ്യഎണ്ണ ശേഖരിച്ചിരുന്നു. ലിറ്ററിന് 25-30 രൂപ തോതിലാണ് വ്യാപാരികൾക്ക് നൽകിയിരുന്നത്. ഒരു ലിറ്റർ ബയോഡീസലിന് ശരാശരി 55 രൂപയാണ്. ഒരു ലിറ്റർ എണ്ണ സംസ്കരിച്ചാൽ 90-95 ശതമാനം ബയോഡീസൽ ലഭിക്കും

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:സുഭിക്ഷ കേരളം റെജിസ്റ്റർ ചെയ്യാനായി വിളിക്കാം

#Krishi#Oil#Agriculture#FTB#Krishijagran

English Summary: Used edible oil will be collected from households-kjkbbsep2920
Published on: 29 September 2020, 09:30 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now