ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിലെ (BMRCL) ഓപ്പറേഷൻസ് ആൻഡ് മെയിന്റനൻസ് ഡിവിഷനിൽ ഒഴിവുകൾ. വിദ്യാഭ്യാസ യോഗ്യതയും പരിചയവുമുള്ളവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം.
വിദ്യാഭ്യാസ യോഗ്യത
മാനേജർ (F&A)- യോഗ്യത- എം.കോം അല്ലെങ്കിൽ എം.ബി.എ
അസിസ്റ്റന്റ് മാനേജർ (സ്റ്റോറുകൾ)- യോഗ്യത ബി.ഇ അല്ലെങ്കിൽ ഡിപ്ലോമ
അസിസ്റ്റന്റ് മാനേജർ (എച്ച്ആർ)- യോഗ്യത- ബിരുദം
അവസാന തീയതി
ഓഗസ്റ്റ് 27 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ഓഗസ്റ്റ് 27 ന് വൈകുന്നേരം 4 മണിക്ക് മുമ്പ് അപേക്ഷികൾ ലഭിച്ചിരിക്കണം. ജൂലൈ 28 മുതൽ അപേക്ഷ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.
പ്രായപരിധി
എല്ലാ തസ്തികയിലേക്കുമുള്ള പ്രായപരിധി 45 ആണ്.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 50,000 മുതൽ 75,000 രൂപ വരെ ശമ്പളമുണ്ട്.
അപേക്ഷകൾ അയക്കേണ്ട വിധം
അപേക്ഷാ ഫോമും യോഗ്യതയുമായി ബന്ധപ്പെട്ട കാര്യങ്ങളറിയാൻ www.bmrc.co.in/Career സന്ദർശിക്കുക.