Updated on: 20 January, 2022 6:30 AM IST
Vacancies in the posts of Computer Lab Assistant, GIS Expert and IT Manager

വാക്ക് ഇൻ ഇന്റർവ്യൂ

നെയ്യാർ ഡാം ആർ പരമേശ്വരൻ പിള്ള മെമ്മോറിയൽ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ കരാർ വ്യവസ്ഥയിൽ താത്ക്കാലികമായി നിയമിക്കുന്നതിന് ഒരു കമ്പ്യൂട്ടർ ലാബ് അസിസ്റ്റന്റ് ഒഴിവുണ്ട്.  നിർദിഷ്ട യോഗ്യത ഉള്ളവർ ജനുവരി 27ന് രാവിലെ 10.30ന് അസൽ സർട്ടിഫിക്കറ്റുകളുമായി കോളേജിൽ ഹാജരാകണം.  കൂടുതൽ വിവരങ്ങൾക്ക്: 9443607001.

ആർ.ആർ.സി സെൻട്രൽ റെയിൽവേയിൽ ഒഴിവുകൾ; പത്താം ക്ലാസും ഐ.ടി.ഐയുമുള്ളവർക്ക് അപേക്ഷിക്കാം

അപേക്ഷ ക്ഷണിച്ചു

സർവെയും ഭൂരേഖയും വകുപ്പിൽ ഡിജിറ്റൽ സർവെ മിഷൻ സ്റ്റേറ്റ് ലെവൽ പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റിൽ (SPMU) വിവിധ തസ്തികകളിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ നിയമനമാണ്.

ജി.ഐ.എസ് എക്‌സ്പർട്ട് - 1, ഐറ്റി മാനേജർ - 1, പ്രൊജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റ്-1 എന്നിങ്ങനെയാണ് ഒഴിവുകൾ.

അപേക്ഷിക്കേണ്ട വിധം, യോഗ്യത, പ്രായപരിധി തുടങ്ങിയ കൂടുതൽ വിവരങ്ങൾ www.dslr.kerala.gov.in ൽ ലഭിക്കും. അപേക്ഷ 25 വരെ സ്വീകരിക്കും.

പ്രോജക്ട് എഞ്ചിനീയർ, പ്രോജെക്ട് അസിസ്റ്റൻറ്, തുടങ്ങി വിവിധ ഒഴിവുകൾ

തൊഴിലധിഷ്ഠിത കോഴ്സുകളില്‍ സൗജന്യ പരിശീലനം

സംസ്ഥാന  സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണും പട്ടികജാതി വികസന വകുപ്പും സംയുക്തമായി നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സുകളായ  സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഹാര്‍ഡ് വെയര്‍ ആന്‍റ് നെറ്റ് വര്‍ക്ക് മെയിന്‍റനന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ അഡ്വര്‍ടൈസിംഗ്, ഗ്രാഫിക് ഡിസൈനിംഗ്, സര്‍ട്ടിഫിക്കറ്റ് ഇന്‍ അഡ്വാന്‍സ്ഡ് ലാന്‍ഡ് സര്‍വ്വെ എന്നീ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് എസ്.എസ്.എല്‍.സി വിജയിച്ച പട്ടികജാതി വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പഠന കാലയളവില്‍  വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസ സ്റ്റൈപ്പന്‍റ് നല്‍കും.

ജാതി സര്‍ട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 20. കൂടുതല്‍ വിവരങ്ങള്‍ക്ക് പട്ടികജാതി വികസന വകുപ്പ് ഓഫീസുമായോ കെല്‍ട്രോണ്‍ നോളജ് സെന്‍റര്‍, മൂന്നാം നില, എം.എസ് കള്‍ച്ചറല്‍ കോംപ്ലക്സ്, കലൂര്‍ ഫോണ്‍ 0484-2971400, 8590605259, കെല്‍ട്രോണ്‍ നോളജ് സെന്‍റര്‍, രണ്ടാം നില, സന്തോ കോംപ്ലക്സ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, ആലുവ ഫോണ്‍ 0484-2632321 വിലാസത്തിലോ ബന്ധപ്പെടുക.

English Summary: Vacancies in the posts of Computer Lab Assistant, GIS Expert and IT Manager
Published on: 19 January 2022, 10:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now