Updated on: 10 August, 2021 7:09 AM IST
Vacancies in various posts in Arogya Kerala

ആരോഗ്യകേരളം അല്ലെങ്കിൽ നാഷണൽ ഹെൽത്ത് മിഷൻ ഇടുക്കിയിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.  കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. വിദ്യാഭ്യാസയോഗ്യതയും മറ്റു യോഗ്യതയുമുള്ളവക്ക് അപേക്ഷിക്കാം.

ഒഴിവുകൾ

എക്സറേ ടെക്നീഷ്യൻ, ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ, കൗൺസിലർ (എൻ.എം.എച്ച്.പി), ഫിസിയോതെറാപ്പിസ്റ്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ.

പ്രായപരിധി

ഉദ്യോഗാർത്ഥികൾക്ക് 2021 ജൂലൈ 1 ന് 40 വയസ് കവിയരുത്. അപേക്ഷകൾ യാതൊരു കാരണവശാലും ഓഫീസിൽ നേരിട്ട് സ്വീകരിക്കുന്നതല്ല. വൈകിവരുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ്.

വിദ്യാഭാസ യോഗ്യതകളും ശമ്പളവും 

എക്സറേ ടെക്നീഷ്യൻ

  • അംഗീകൃത സർവകലാശാലയിൽ നിന്നും 2 വർഷത്തെ റേഡിയോളജിക്കൽ ടെക്നോളജിയിൽ ഡിപ്ലോമ/ഡിഗ്രി

  • മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടറേറ്റിൽ രജിസ്ട്രേഷൻ

  • പ്രവർത്തി പരിചയം അഭികാമ്യം- വേതനം-14000

ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ

  • അംഗീകൃത സർവകലാശാല/ അംഗീകൃത പാരമെഡിക്കൽ കോളേജിൽ നിന്നുള്ള ‘ബ്ലഡ് ബാങ്ക് ടെക്നോളജിയിൽ ഡിപ്ലോമ/ ഡി.എം.എൽ.റ്റി/ എം.എൽ.റ്റി

  • കേരള പാരമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ

  • പ്രവർത്തി പരിചയം അഭികാമ്യം. വേതനം – 14000

കൗൺസിലർ (എൻ.എം.എച്ച്.പി)

  • എം.എസ്.ഡബ്ല്യൂ/എം.എ/എം.എസ്.സി(സൈക്കോളജി)

  • പ്രവർത്തി പരിചയം അഭികാമ്യം – വേതനം -14000

ഫിസിയോതെറാപ്പിസ്റ്റ്

  • ബി.പി.റ്റി ബിരുദം,

  • ആർ.സി.ഐ രജിസ്ട്രേഷൻ,

  • 2 വർഷത്തെ പ്രവർത്തി പരിചയം – വേതനം- 20000

അവസാന തിയതി

ആരോഗ്യകേരളതിന്റെ ഒഫീഷ്യൽ വെബ്സൈറ്റായ www.arogyakeralam.gov.in ൽ നൽകിയിരിക്കുന്ന ലിങ്കിൽ ഓഗസ്റ്റ് 14 വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക് ആര്യോഗ്യ കേരളത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലോ, 04862-232221 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.

English Summary: Vacancies in various posts in Arogya Kerala
Published on: 10 August 2021, 06:45 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now