Updated on: 9 February, 2022 8:00 AM IST
Vacancies in various posts in the National Institute of Pharmaceutical Education and Research

ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസേർച്ചിലെ (NIPER) വിവിധ തസ്തികകളിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.  സയന്റിസ്റ്റ്/ ടെക്നിക്കൽ സൂപ്പർവൈസർ ഗ്രേഡ്-1, അസിസ്റ്റന്റ് ഗ്രേഡ് 2, അക്കൗണ്ടന്റ്, റിസപ്ഷനിസ്റ്റ്, സ്റ്റോർകീപ്പർ, ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, അസിസ്റ്റന്റ് ഗ്രേഡ് -1 തൂടങ്ങിയ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

എസ്.ബി.ഐയിലെ 48 എസ്.സി.ഒ തസ്‌തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

അവസാന തീയതി

മാർച്ച് 2 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

ഒഴിവുകൾ

ആകെ 20 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിൽ മൂന്ന് ഒഴിവുകൾ വീതമുള്ളത് സയന്റിസ്റ്റ്/ ടെക്നിക്കൽ സൂപ്പർവൈസർ ഗ്രേഡ്-1, അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികകളിലാണ്. സയന്റിസ്റ്റസ്/ ടെക്നിക്കൽ സൂപ്പർവൈസർ ഗ്രേഡ്-2, അക്കൗണ്ടന്റ് എന്നീ തസ്തികകളിലായി രണ്ട് ഒഴിവുകൾ വീതമുണ്ട്. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, ടെക്നിക്കൽ അസിസ്റ്റന്റ് (കംപ്യൂട്ടർ വിഭാഗം), റിസപ്ഷനിസ്റ്റ്, സ്റ്റോർകീപ്പർ, ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, അസിസ്റ്റന്റ് ഗ്രേഡ് -1, എന്നീ തസ്തികകളിൽ ഓരോ ഒഴിവ് വീതമുണ്ട്. ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ 4 ഒഴിവുകളുണ്ട്.

ഡി.ആർ.ഡി.ഒയിൽ ജൂനിയർ റിസർച്ച് ഫെല്ലോ തസ്‌തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

500 രൂപയാണ് അപേക്ഷാ ഫീസ്. വനിതകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല. അപേക്ഷിക്കാനായി ആദ്യം ഔദ്യോഗിക വെബ്സൈറ്റായ www.niperhyd.ac.in സന്ദർശിക്കുക. career ടാബിൽ ക്ലിക്ക് ചെയ്യാം. തുടർന്ന് Apply Online എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപേക്ഷാ ഫോം പൂരിപ്പിച്ചതിന് ശേഷം അപേക്ഷാ ഫീസ് അടയ്ക്കാം. അപേക്ഷയുടെ പ്രിന്റെടുത്ത് സൂക്ഷിക്കുകയും ചെയ്യുക.

English Summary: Vacancies in various posts in the National Institute of Pharmaceutical Education and Research
Published on: 08 February 2022, 11:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now