Updated on: 24 April, 2022 12:02 AM IST
Vacancies Today (24/04/2022)

ഡെപ്യൂട്ടേഷൻ നിയമനം

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒഴിവുള്ള ഫിഷറീസ് ഓഫീസർ തസ്തികകളിൽ സംസ്ഥാന സർക്കാർ/അർദ്ധ സർക്കാർ സർവീസിലുള്ള എൽ.ഡി/യു.ഡി ക്ലർക്ക്, സമാന തസ്തികകളിലുള്ളവരിൽ നിന്ന് വകുപ്പ് മേധാവി മുഖേന ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0487 2383053, 0487 2383088.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (23/04/2022)

ഫർമസിസ്റ്റ് ഗ്രേഡ് രണ്ട് ഒഴിവ്

ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ പട്ടികവർഗ്ഗത്തിന് സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് വഴി നികത്തുന്ന ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് ഒഴിവിൽ അപേക്ഷിക്കാം. ഡിഫാം, കേരള സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. 2021 ജനുവരി ഒന്നിന് 18 നും 41 നു മിടയിലാവണം പ്രായം. 22000-48000 രൂപ ശമ്പളം ലഭിക്കും. അസൽ സർട്ടിഫിക്കളുമായി മേയ് 10 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി രജിസ്റ്റർ ചെയ്യണം.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (21/04/2022)

അധ്യാപക, റസിഡന്റ് ട്യൂട്ടർ ഒഴിവ്

കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി ഓഫീസിന്റെ കീഴിലുള്ള ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ഫോർ ഗേൾസിൽ നിലവിൽ ഒഴിവുള്ള ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ തസ്തികകൾ, റെസിഡന്റ് ട്യൂട്ടർ, സ്പെഷൽ ടീച്ചർ -മ്യൂസിക്, ഹൈസ്‌കൂൾ ടീച്ചർ വിഭാഗത്തിൽ അടുത്ത അധ്യയന വർഷത്തേക്ക് പ്രതീക്ഷിക്കപ്പെടുന്ന വിവിധ വിഷയങ്ങളിലെ അധ്യാപക ഒഴിവുകളിലേക്കും റസിഡന്റ് ട്യൂട്ടർ തസ്തികയിലേക്കും കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 

ബന്ധപ്പെട്ട വാർത്തകൾ: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ സീനിയർ റിസർച്ച് ഫെലോ, ഫീൽഡ് അസിസ്റ്റന്റ് ഒഴിവുകൾ

പി.എസ്.സി നിഷ്‌ക്കർഷിക്കുന്ന യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ - ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, കൊമേഴ്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇക്കണോമിക്സ്, സോഷ്യോളജി വിഷയങ്ങളിലെ നിലവിലെ ഒഴിവിലേക്കും ഹൈസ്‌കൂൾ ടീച്ചർ- കണക്ക്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഫിസിക്കൽ സയൻസ്, സോഷ്യൽ സയൻസ്, നാച്ചുറൽ സയൻസ്, സംഗീതം, ഫിസിക്കൽ എഡ്യൂക്കേഷൻ വിഷയങ്ങളിലുമാണ് അധ്യാപക ഒഴിവുകളുള്ളത്. റസിഡൻഷ്യൽ സ്‌കൂളുകളിൽ താമസിച്ചു പഠിപ്പിക്കുന്നതിന് സമ്മതമുള്ളവർ മാത്രം അപേക്ഷിക്കുക. കരാർ കാലാവധിയിൽ യോഗ്യതാ പ്രമാണങ്ങളുടെ അസൽ സർട്ടിഫിക്കറ്റുകൾ സ്‌കൂളിൽ നൽകണം. കരാർ കാലാവധി പൂർത്തിയാക്കുമ്പോൾ തിരികെ നൽകും. നിശ്ചിത യോഗ്യതയും അധ്യാപക നൈപുണ്യവുമുള്ള പട്ടികവർഗ വിഭാഗക്കാർക്ക് ഇന്റർവ്യൂവിന് വെയ്റ്റേജ് മാർക്ക് നൽകും. നിയമനങ്ങൾക്കു പ്രാദേശികമായ മുൻഗണന ഉണ്ടായിരിക്കില്ല. റസിഡന്റ് ട്യൂട്ടർ തസ്തികയിലേയ്ക്ക് സ്ത്രീകൾക്കു മാത്രം അപേക്ഷിക്കാം.

വെള്ളക്കടലാസിൽ തയാറാക്കിയ ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം അപേക്ഷ ഏപ്രിൽ 30 ന് വൈകിട്ട് അഞ്ചിനകം പ്രോജക്ട് ഓഫീസർ, ഐ.റ്റി.ഡി.പി കാഞ്ഞിരപ്പള്ളി, മിനി സിവിൽ സ്റ്റേഷൻ രണ്ടാം നില, കാഞ്ഞിരപ്പള്ളി പി.ഒ, പിൻ. 686507 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരത്തിന് ഫോൺ: 04828 202751.

English Summary: Vacancies Today (24/04/2022)
Published on: 23 April 2022, 11:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now