വൈഗ 2021 സമാപന സമ്മേളനവും 2020ലെ സംസ്ഥാന കർഷക അവാർഡ് വിതരണവും തൃശ്ശൂർ ടൗൺ ഹാളിൽ ഇന്ന് (ഫെബ്രുവരി 14) ഉച്ചകഴിഞ്ഞ് 2 മണിക്ക്
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഓൺലൈനിൽ നിർവഹിക്കും. കൃഷിവകുപ്പ് മന്ത്രി വി എസ് സുനിൽകുമാർ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ജില്ലയിലെ മന്ത്രിമാരായ പ്രൊഫ സി രവീന്ദ്രനാഥ്, എസി മൊയ്തീൻ, ഗവ വിപ്പ് ചീഫ് കെ രാജൻ,ജില്ലയിലെ എം എൽ എ മാർ, കോർപ്പറേഷൻ മേയർ എം കെ വർഗീസ്,തൃശൂർ എംപി ടി എൻ പ്രതാപൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റർ, ജില്ലാ കലക്ടർ എസ് ഷാനവാസ് എന്നിവർ പങ്കെടുക്കും.
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിനു കീഴിൽ സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം വിവിധ വിഭാഗങ്ങളിലായുള്ള ജില്ലാതല അവാർഡുകൾ, ജില്ലാതല ജൈവകൃഷി അവാർഡുകൾ, വിജ്ഞാന വ്യാപന അവാർഡുകൾ എന്നിവയുടെ വിതരണമാണ് നിർവഹി ക്കുക.
കേരളത്തിലെ കർഷകരുടെയും, സംരംഭകരുടെയും ശാസ്ത്രഞരുടെയും പൊതു സമൂഹത്തിന്റെയും പങ്കാളിത്തത്തോട് കൂടി സംസ്ഥാന കൃഷി വകുപ്പ് 2016 മുതൽ സംഘടിപ്പിച്ചു വരുന്ന വൈഗയുടെ അഞ്ചാമത്തെ പതിപ്പായ വൈഗ 2021 അന്താരാഷ്ട്ര ശില്പശാല പ്രദർശനം എന്നിവക്കും ചടങ്ങിൽ തിരശീല വീഴും