News

സംരംഭകത്വത്തിലൂടെ യുവാക്കളെ കാര്‍ഷിക മേഖലയിലേയ്ക്ക് ആകര്‍ഷിക്കുക വൈഗയുടെ പ്രധാന ലക്ഷ്യം: കൃഷി മന്ത്രി

കാര്‍ഷിക മേഖലയിലേയ്ക്ക് യുവാക്കളെ കാര്‍ഷിക സംരംഭകത്വത്തിലൂടെ ആകര്‍ഷിക്കുകയാണ് വൈഗയുടെ പ്രധാന ലക്ഷ്യമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍. വൈഗ-കൃഷി ഉന്നതി മേളയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണത്തെ വൈഗയുടെ പ്രധാന വിഷയങ്ങളായി തെരഞ്ഞെടുത്തിരിക്കുന്നത് റീബില്‍ഡ് കേരള അഥവാ പുനര്‍ജ്ജനി എന്നതാണ്. കര്‍ഷകരുടെ വരുമാന വര്‍ദ്ധനവിനുളള ഒരുസ്ഥിര സംവിധാനമാണ് വൈഗ. കഴിഞ്ഞ രണ്ടു വൈഗയുടെയും ഫലങ്ങളാണ് നാളികേരവികസന കൗണ്‍സിലിന്റെ രൂപീകരണം, ചെറുധാന്യങ്ങളെ അടിസ്ഥാനമാക്കിയുളള അട്ടപ്പാടി മില്ലറ്റ് വില്ലേജ് ഉത്പന്നങ്ങളുടെ വിപണി, ചക്ക ഔദ്യോഗിക ഫലമായുളള പ്രഖ്യാപനം, തേന്‍ അസംസ്‌കൃതയൂണിറ്റ്, കണ്ണാറയില്‍ ആരംഭിക്കുവാന്‍ പോകുന്ന തേന്‍-വാഴപ്പഴം അടിസ്ഥാനമാക്കിയുളള അഗ്രോപാര്‍ക്ക്, 40000 ഏക്കറിലെ തരിശുരഹിത നെല്‍ കൃഷി എന്നിവയെന്നും കൃഷി മന്ത്രി സൂചിപ്പിച്ചു.കാര്‍ഷിക സംരംഭകരാകാന്‍ താത്പര്യമുളള കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും മികച്ച അവസരമായിരിക്കും വൈഗ-കൃഷി ഉന്നതിമേളയെന്നും മന്ത്രി പറഞ്ഞു .


Share your comments