News

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ കാര്‍ഷിക മേഖലയ്ക്ക് മുന്‍ഗണന നല്‍കണം : ഗവര്‍ണര്‍ പി. സദാശിവം

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തില്‍ കാര്‍ഷിക മേഖലയ്ക്ക് മുന്‍ഗണന നല്‍കണമെന്ന്
ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി. സദാശിവം. തൃശൂര്‍ തേക്കിന്‍ക്കാട് മൈതാനിയില്‍ 'വൈഗ 2018' കാര്‍ഷിക
ഉന്നതിമേള ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തില്‍ കാര്‍ഷിക മേഖല
യ്ക്ക് വലിയ നാശനഷ്ടമാണ് സംഭവിച്ചത്. ഇതില്‍നിന്നും കരകയറാനുള്ള സജീവമായ ഇടപെടലുകള്‍
അനിവാര്യമാണ്.

7.4 ശതമാനം നിരക്കില്‍ കേരള ത്തിന്റെ സമ്പദ്‌വ്യവസ്ഥ വളരുമ്പോഴും ജിഡിപിയില്‍ കാര്‍ഷിക
മേഖലയുടെ പങ്ക് 11.3 ശതമാനം മാത്രമാണ്. ഇതിനാല്‍ കാര്‍ഷിക മേഖലയില്‍ കൂടുതല്‍ നിക്ഷേപം
ആവശ്യമാണ്. കാര്‍ഷികമേഖലയുടെ സ്ഥായിയായതും സന്തുലിതവുമായ വികസനത്തിലൂടെ മാത്രമാണ്
പൊതുവായ സാമ്പത്തിക വളര്‍ച്ച സാധ്യമാകൂ. കാര്‍ഷിക വൃത്തി കേവലം ഒരു തൊഴില്‍ മാത്രമല്ല മറിച്ച്
മനുഷ്യ സമൂഹ ത്തിന്റെ അതിജീവനം കൃഷിയുമായി ബന്ധെപ്പട്ടതാണ്. കാലാവസ്ഥാവ്യതിയാനം 
കാര്യക്ഷമമായി നേരിടുന്നതിന് നമ്മുടെ ഭാവി കൃഷിരീതികള്‍ പരിസ്ഥതി സൗഹൃദമാകണം. പ്രകൃതിക്ക്
ദോഷം സൃഷ്ടിക്കാത്ത സന്തുലിത കൃഷിരീതിയിലേക്ക് മാറേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടി
ച്ചേര്‍ത്തു.
 
രാജ്യത്തിന്റെ പുരോഗതിയുടെ അടിസ്ഥാനം കൃഷിയാണ്. കാര്‍ഷിക സംരംഭങ്ങളെ കൂടുതല്‍ 
പ്രോത്സാഹിപ്പിക്കേത് പ്രധാനമാണ്. വിളവെടുപ്പിനുശേഷം പഴം - പച്ചക്കറികള്‍ നശിക്കുന്ന സംഭവങ്ങള്‍ ദാരിദ്ര്യം നിലനില്‍ക്കുന്ന ഇന്ത്യേപ്പാലുള്ള രാജ്യത്തിന് അഭികാമ്യമല്ല. വിളകള്‍  സംഭരിക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ പ്രാദേശിക തല ത്തില്‍ ഒരുക്കാന്‍ സാധിക്കണം. ഇതിന് സര്‍ക്കാര്‍ ഇടപെടണം. വിളകള്‍ക്ക് ലാഭകരമായ വില ലഭിച്ചില്ലെങ്കില്‍ കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ മൂന്നോട്ടുവരണം. മതിയായ വിലയില്‍ ഈ ഉല്പന്നങ്ങള്‍ സര്‍ക്കാര്‍ സംഭരിക്കണം. വ്യവസായം എളുപ്പ ത്തില്‍ നടത്തുവാന്‍ ആവശ്യമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നതുപ്പോലെ കൃഷിക്കനുകൂലമായ സാഹചര്യവും സൃഷ്ടിക്കാന്‍ സാധിക്കണം. 

കര്‍ഷകരും ഗവേഷണസ്ഥാപനങ്ങളും തമ്മിലുള്ള നിരന്തരമായ ഇടപെടലുകള്‍ കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. വൈഗ പോലുള്ള മേളകള്‍ ഇതിനുള്ള അവസരം സൃഷ്ടിക്കും. ഇത്തരം മേളകളിലൂടെ വിദേശപ്രതിനിധികളുമായി ഇടപെടാന്‍ ന1മ്മുടെ കര്‍ഷകര്‍ക്ക് ലഭിക്കുന്ന അവസരം നവീനമായ ആശയങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ അവസരം സൃഷ്ടിക്കും. കര്‍ഷകരുടെ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യാനും ഇത്തരം മേളകള്‍ക്ക് സാധിക്കണം. സാങ്കേതികവിദ്യ ഉപയോഗി ച്ച് നമ്മുടെ കൃഷിരീതിയെ ആധുനികവല്‍ക്കരിക്കേത് ആവശ്യമാണ്. ഹരിതകേരള മിഷന്‍ വഴി സംസ്ഥാനത്ത് ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷനായി. പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് സന്നിഹിതനായി. സി.എന്‍. ജയദേവന്‍ എം.പി, അഡ്വ.കെ. രാജന്‍ എം.എല്‍.എ, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ അജിത വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ ് മേരി തോമസ്, വാര്‍ഡ് കൗണ്‍സിലര്‍ എം.എസ്. സമ്പൂര്‍ണ, കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് എം.കെ. മുകുന്ദന്‍ കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍. ചന്ദ്രബാബു, സിപിസിആര്‍ഐ ഡയറക്ടര്‍ ഡോ. പി. ചൗഡപ്പ തുടങ്ങിയവര്‍ പങ്കെടുത്തു. അഗ്രിക്കള്‍ച്ചറല്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ ദേവേന്ദ്രകുമാര്‍ സിങ്ങ് സ്വാഗതവും കൃഷി ഡയറക്ടര്‍ ഡോ. പി.കെ. ജയശ്രീ നന്ദിയും പറഞ്ഞു.


English Summary: VAIGA agriculture special

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine