Updated on: 4 December, 2020 11:19 PM IST

ആലപ്പുഴ എസ് ഡി (S.D കോളേജ്) വിദ്യാർത്ഥികൾ അവരുടെ  ആദ്യ സ്റ്റാർട്ട് അപ്പ്( start-up) സംരംഭം. ആരംഭിച്ചു. .കോളേജിലെ ജലവിഭവ ഗവേഷണ കേന്ദ്രത്തിലെ ജനോപകാരപ്രദമായ ഗവേഷണ ഫലങ്ങൾ വിപണിയിലേക്കെത്തിക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായി "ഐക്കോടെക് " (EichhoTech),എന്ന പേരിൽ ഒരു സ്റ്റാർട്ട്അപ്പ് തുടങ്ങുന്നു. ഗവേഷകനായ അനൂപ് കുമാർ. വി, സുവോളജി പൂർവ്വ വിദ്യാർത്ഥികളായ ഹരീ കൃഷ്ണ, ഐസക് ജോർജ്, ആര്യ. എസ് എന്നിവരാണ് സ്ഥാപകർ. ഡോ.ജി. നാഗേന്ദ്ര പ്രഭു മെൻ്ററായി പ്രവർത്തിക്കുന്ന ഈ സ്റ്റാർട്ടപ്പിലൂടെ കുളവാഴയിൽ നിന്നുള്ള തിരഞ്ഞെടുത്ത മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാണ് ( value added products) വിപണിയിലെത്തിക്കുവാൻ ഉദ്ദേശിക്കുന്നത്.

എസ്.ഡി.യിൽ നിന്നുള്ള ആദ്യത്തെ സ്റ്റുഡന്റ് സ്റ്റാർട്ടപ്പാണിത് . അകത്തും പുറത്തും വളർത്താവുന്ന  സസ്യങ്ങൾക്കായുള്ള ജീർണ്ണിക്കുന്ന  ( biodegradable) കലങ്ങൾ, മൾട്ടി പർപ്പസ് ബോർഡുകൾ(multipurpose boards) , പേനകൾ, എക്‌സ്‌ക്ലൂസീവ് ഡിസൈനർ കലാസൃഷ്ടികൾ, സുവനീറുകൾ എന്നിവ വാട്ടർ ഹയാസിന്ത് നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളിൽ ഉൾപ്പെടുന്നു.കേരള സർക്കാരിൻ്റെ യുവ ഗവേഷകർക്കുള്ള മൽസരത്തിൽ വിജയിച്ച ഇവർക്ക് വരുന്ന 3 വർഷത്തേക്ക് സാമ്പത്തിക സഹായവും സാങ്കേതിക വിദഗ്ദരുടെ ഉപദേശങ്ങളും ലഭിക്കും.ഇതിൻ്റെ ഔപചാരികമായ ഉദ്ഘാടനം. ആലപ്പുഴ എം.പി. ശ്രീ.എ.എം. ആരിഫ് ലോക പരിസ്ഥിതി ദിനമായ (05-06-2020) നിർവ്വഹിച്ചു.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പ്രധാനമന്ത്രി-കിസാൻ യോജനയുടെ അടുത്ത ഗഡു കൃഷിക്കാർക്ക് ഉടൻ ലഭിക്കും; ഉള്ളിൽ പൂർണ്ണ വിശദാംശങ്ങൾ

English Summary: Value added products from water hycinth
Published on: 10 June 2020, 12:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now