Updated on: 26 August, 2025 5:15 PM IST
കാർഷിക വാർത്തകൾ

1. കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2024 - 2025 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സർക്കാർ / എയ്ഡഡ് സ്‌കൂളിൽ വിദ്യാഭ്യാസം നടത്തിയവരും 2024 - 2025 വർഷത്തെ എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 75 ശതമാനമോ അതിൽ കൂടുതലോ മാർക്ക് നേടിയവരും പ്ലസ്ടു / വി.എച്ച്.എസ്.ഇ പരീക്ഷയിൽ 85 ശതമാനവും അതിൽ കൂടുതലും മാർക്ക് നേടിയവരുമായ വിദ്യാർത്ഥികളുടെ മാതാപിതാക്കളിൽ നിന്നുമാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. എസ്.എസ്.എൽ.സി / ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 70 ശതമാനവും അതിൽ കൂടുതലും പ്ലസ്ടു / വി.എച്ച്.എസ്.ഇ പരീക്ഷയിൽ 80 ശതമാനവും അതിൽ കൂടുതലും മാർക്ക് ലഭിച്ച എസ്.സി / എസ്.ടി വിഭാഗം വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്കും അപേക്ഷിക്കാവുന്നതാണ്. കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ മാതാപിതാക്കളിൽ നിന്നും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ബോർഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ ആഗസ്റ്റ് 30-ാം തീയതി വൈകുന്നേരം 5 മണി വരെ സ്വീകരിക്കുന്നതാണ്. അപേക്ഷ ഫോം www.agriworkersfund.org എന്ന വെബ് സൈറ്റിൽ നിന്നും ലഭ്യമാണ്. അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, (സർക്കാർ / എയ്ഡഡ് സ്ഥാപനമാണോ എന്നറിയുന്നതിന്), അംഗത്വ പാസ് ബുക്കിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവയും സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടുക.

2. തൊഴിലുറപ്പ് പദ്ധതിയില്‍ ആസ്തിവികസനം ലക്ഷ്യമാക്കി പശു തൊഴുത്ത്, ആട്ടിന്‍കൂട്, കോഴിക്കൂട്, കമ്പോസ്റ്റ് സംവിധാനം, കിണര്‍ റീചാര്‍ജ്, അസോള ടാങ്ക്, തീറ്റപ്പുല്‍കൃഷി, സോക്ക് പിറ്റ്, കുളം നിര്‍മാണം എന്നീ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷ ക്ഷണിച്ചു. പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍, സ്ത്രീ ഗൃഹനാഥയായിട്ടുള്ള കുടുംബങ്ങള്‍, അംഗപരിമിതര്‍ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങള്‍, പി.എം.എ.വൈ, ലൈഫ് ഭവനപദ്ധതി ഗുണഭോക്താക്കള്‍, ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ അതത് ഗ്രാമപഞ്ചായത്ത് ഓഫീസുകളിലോ സമര്‍പ്പിക്കാമെന്ന് ഇലന്തൂര്‍ ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു.

3. ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ. ഇന്ന് മുതൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകളാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെയടിസ്ഥാനത്തിൽ ഇന്ന് മുതൽ അടുത്ത നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കൻ ജില്ലകളിലാണ് കൂടുതൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്നും അറിയിപ്പ്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും വ്യാഴം വെള്ളി ദിവസങ്ങളിൽ തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളുമാണ് നിലവിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ ഓഗസ്റ്റ് 28 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

English Summary: Various benefits under Mahatma Gandhi National Rural Employment Guarantee Act: Applications invited.... more agricultural news
Published on: 26 August 2025, 05:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now