Updated on: 14 November, 2021 8:35 AM IST
Various Job Vacancies – 14/11/2021

സീനിയര്‍ മാനേജറുടെ ഒഴിവ് 

കൊച്ചി: തൃശൂര്‍ ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ സീനിയര്‍ മാനേജര്‍ (ഫിനാന്‍സ്) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. യോഗ്യത ബികോം, ഒന്നാം ക്ലാസ് സിഎ/സിഎംഎ. ഏതെങ്കിലും ഒരു ഫിനാന്‍സ് സ്ഥാപനത്തില്‍ 8-10 വർഷത്തെ പ്രവൃത്തി പരിചയം. ശമ്പള സ്‌കെയില്‍ 36140-49740. പ്രായം 2021 നവംബര്‍ ഒന്നിന് 45 വയസ് കവിയാന്‍ പാടില്ല.

നിശ്ചിത യോഗ്യതയുളള തൽപ്പരരായ ഉദ്യോഗാര്‍ഥികള്‍ പ്രായം, ജാതി വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 18-ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഓണ്‍ലൈനില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുളള എന്‍ഒസി ഹാജരാക്കണം.

1960 ലെ ഷോപ്‌സ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമനത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് രണ്ടും ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ജോയിന്റ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. സ്ത്രീകള്‍ അപേക്ഷിക്കേണ്ടതില്ല.

ഓയിൽ ഇന്ത്യ ലിമിറ്റഡിലെ വിവിധ തസ്തികകളിലായി 146 ഒഴിവുകൾ

കഴക്കൂട്ടം വനിത ഗവൺമെന്റ് ഐ.ടി.ഐയിൽ ഒഴിവുകൾ

കഴക്കൂട്ടം വനിത ഗവൺമെന്റ് ഐ.ടി.ഐയിൽ സ്റ്റെനോഗ്രാഫർ സെക്രട്ടേറിയൽ അസിസ്റ്റന്റ് (ഇംഗ്ലീഷ്), സ്റ്റെനോഗ്രാഫർ സെക്രട്ടറിയൽ അസിസ്റ്റന്റ് (ഹിന്ദി), സെക്രട്ടറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ്), ടെക്‌നീഷ്യൻ പവർ ഇലക്‌ട്രോണിക്‌സ് സിസ്റ്റംസ്, ഹോസ്പിറ്റൽ ഹൗസ് കീപ്പിംഗ്, കമ്പ്യൂട്ടർ എയിഡഡ് എംബ്രോയിഡറി ആന്റ്  ഡിസൈനിംഗ് എന്നീ ട്രേഡുകളിലും എംപ്ലോയബിലിറ്റി സ്‌കിൽ എന്ന വിഷയത്തിലും ഗസ്റ്റ്  ഇൻസ്ട്രക്ടർമാരുടെ ഒഴിവുകളിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 17.11.2021 രാവിലെ 10.30ന് പ്രൻസിപ്പൽ മുൻപാകെ അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം അഭിമുഖത്തിനായി ഹാജരാകേണ്ടതാണ് എന്ന് പ്രിൻസിപ്പൽ അറിയിച്ചു.

കേപ്പിൽ ഗസ്റ്റ് അദ്ധ്യാപക നിയമനം

കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷൻ (കേപ്പ്) നു കീഴിൽ മുട്ടത്തറ, പെരുമൺ, പത്തനാപുരം,

ആറൻമുള, പുന്നപ്ര, കിടങ്ങൂർ, വടകര, തലശ്ശേരി, തൃക്കരിപ്പൂർ എന്നിവിടങ്ങളിലുള്ള എൻജിനിയറിങ് കോളേജുകളിലേക്ക് കമ്പ്യൂട്ടർ സയൻസ്, സിവിൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്‌സ്, മാത്തമാറ്റിക്സ്, ഫിസിക്‌സ്, കെമസ്ട്രി, ഇംഗ്ലീഷ്, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ ഡിപ്പാർട്ട്മെന്റുകളിലേക്കും, ഐ.എം.ടി പുന്നപ്ര / തലശ്ശേരി എൻജിനിയറിങ് കോളേജ് എന്നിവിടങ്ങളിലെ എം.ബി.എ ഡിപ്പാർട്ട്മെന്റിലും, വടകര എൻജിനിയറിങ് കോളേജിലെ എം.സി.എ ഡിപ്പാർട്ട്‌മെന്റിലും 2021-22 അദ്ധ്യയനവർഷം പ്രതീക്ഷിക്കപ്പെടുന്ന ഒഴിവുകളിലേക്ക് താല്ക്കാലിക അടിസ്ഥാനത്തിൽ ഗസ്റ്റ് അദ്ധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് അടിസ്ഥാനയോഗ്യത. പി.എച്ച്.ഡി/ എം.ഫിൽ /നെറ്റ് എന്നീ യോഗ്യതകൾ അഭികാമ്യം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.capekerala.org എന്ന വെബ്‌സൈറ്റ് വഴിയോ ~ഒഴിവുകൾ ഉള്ള കോളേജുകളുടെ വെബ്സൈറ്റുകൾ വഴിയോ ഓൺലൈനായി 17 നകം അപേക്ഷ സമർപ്പിക്കണം.

ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിലുള്ള 200 എസ്.എസ്.സി ഓഫീസർ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

അധ്യാപക ഒഴിവ്

Kasaragod ഉദുമ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ജിയോളജി, കമ്പ്യൂട്ടര്‍ സയന്‍സ് (ജൂനിയര്‍) തസ്തികകളില്‍ ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 15 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍.

ലാബ് ടെക്നീഷ്യൻ താൽക്കാലിക നിയമനം

എറണാകുളം ജനറൽ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് ബ്ലഡ് ബാങ്കിൽ പ്രവർത്തി പരിചയമുള്ള ലാബ് ടെക്നീഷ്യനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡിഎംഎൽടി, ബി എസ് സി എം എൽ ടി യോഗ്യതയുള്ളവർ ഈ മാസം 17ന്  രാവിലെ 11 മണിക്ക് ജനറൽ ആശുപത്രിയിൽ വച്ച് നടത്തുന്ന വോക് ഇൻ ഇൻറർവ്യൂ പങ്കെടുക്കേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക് 0484 2386000.

English Summary: Various Job Vacancies – 14/11/2021
Published on: 14 November 2021, 08:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now