Updated on: 4 December, 2020 11:18 PM IST

ചുരുങ്ങിയ ദിനങ്ങൾ കൊണ്ട് തന്നെ  ജനശ്രദ്ധ നേടിയ വി.എഫ് പി.സി.കെ യുടെ വെജിറ്റബിൾ ചലഞ്ച് പദ്ധതി വൻ വിജയമാക്കുന്നതിനായി ആകാശവാണി നമ്മോടൊപ്പം.

ആകാശവാണി കൊച്ചി നിലയം വെജിറ്റബിൾ ചാലഞ്ചിൽ പങ്കെടുക്കുന്നവർക്ക് സഹായകരമായ ഒരു പ്രഭാഷണപരമ്പര ആരംഭിക്കുന്നു .  ഇത് കേരളത്തിലെ മറ്റു നിലയങ്ങളിൽ കൂടി പുനഃസംപ്രേക്ഷണം ചെയ്യുന്നതിന് ശ്രമിക്കുമെന്ന് പ്രസാദ് ഭാരതി യുടെ ബന്ധപ്പെട്ട  ഉദ്യോഗസ്ഥർ അറിയിച്ചു.

നമ്മുടെ സി.ഇ.ഒ.യുമായി പ്രോഗ്രാം executive  ബാലനാരായണൻ  നടത്തുന്ന അഭിമുഖത്തോടെയാണ്  ഈ പരമ്പര ആരംഭിക്കുന്നത്. വ്യാഴാഴ്ച (14/05)നാണ് പ്രക്ഷേപണം. വൈകിട്ട് 6.50 ന് കിസാൻവാണിയിൽ.

ടെറസ് കൃഷി, കിച്ചൻ ഗാർഡൻ  എന്നിവയ്ക്ക് സഹായകരമായ വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തിയ ഏഴോ എട്ടോ പ്രഭാഷണങ്ങളും സി.ഇ.ഒ. യുടെ ഒരു മണിക്കൂർ നീണ്ട ലൈവ്  ഫോൺ -ഇൻ- പരിപാടിയും ഉൾപ്പെടുന്നതാണ് ഈ പരമ്പര. കൗൺസിലിന്റെ വിവിധ ഉദ്യോഗസ്ഥരാണ് പ്രഭാഷണങ്ങൾ അവതരിപ്പിക്കുന്നത്.

ഈ പ്രഭാഷണങ്ങൾ പുസ്തകരൂപത്തിലാക്കി ടെറസ് കൃഷി, കിച്ചൻ ഗാർഡൻ എന്നിവയ്ക്കുള്ള ഒരു ഒരു മാർഗ്ഗരേഖയായി കൗൺസിന്  പ്രസിദ്ധീകരിക്കാവുന്നതാണെന്നും സി.ഇ.ഒ. നിർദേശിച്ചു.

ഈ പരമ്പരയിൽ  ഉൾപ്പെടുന്ന പ്രഭാഷണങ്ങൾ P&T വിഭാഗം നിർദേശിച്ച താഴെ പറയുന്ന വിഷയങ്ങളെ അധികരിച്ചിട്ടുള്ളവയായിരിക്കും.

1.വിത്ത് പരിചരണവും നടീലും (നഴ്‌സറി)

2.മട്ടുപ്പാവിലെ കൃഷി, കിച്ചൻ ഗാർഡൻ, വെർട്ടിക്കൽ ഫാർമിംഗ്

3.പരിപാലന മുറകൾ

4.സംയോജിത ജൈവ രോഗ കീടനിയന്ത്രണം.

5.വിളവെടുപ്പ്

6.കൂടുതലുള്ള ഉൽപ്പന്നങ്ങളുടെ വിപണന സാധ്യതകൾ.

ഇതു കൂടാതെ പരമ്പരയിൽ  ഉൾപ്പെടുത്തേണ്ടതെന്ന് തോന്നുന്ന ഒന്നോ രണ്ടോ   വിഷയങ്ങൾ നിർദേശിക്കാവുന്നതാണ്.

ഇന്നോ നാളെയോ തന്നെ ലഭിച്ചാൽ സി.ഇ.ഒ.യുടെ അംഗീകാരത്തോടെ  ചെയ്യാനാവും.

English Summary: vegetable challenge - Kochi AlR - VFPCK
Published on: 14 May 2020, 06:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now