തിരുവനന്തപുരം :എല്ലാ വിദ്യാർഥികൾക്കും ലാപ്‌ടോപ് ലഭ്യമാക്കാനുള്ള സംസ്ഥാനത്തിന്റെ അഭിമാന ചുവടുവെയ്‌പായ വിദ്യാശ്രീ പദ്ധതി തുടങ്ങി. ആദ്യഘട്ട ലാപ്‌ടോപ് വിതരണ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 14 ജില്ലയിലായി 200 പേർക്ക് വെള്ളിയാഴ്‌ച വിതരണംചെയ്‌തു
എല്ലാവരിലേക്കും അവരുടെ ബജറ്റിൽ ഒതുങ്ങുന്ന ലാപ്‌ടോപ് ലഭ്യമാക്കി ഡിജിറ്റൽ അന്തരം ഇല്ലാതാക്കാനുള്ള സർക്കാർ പരിശ്രമത്തിന്റെ ഭാഗമാണ് വിദ്യാശ്രീ പദ്ധതി.
സാമ്പത്തികമായി ബുദ്ധിമുട്ടുന്നവർക്ക് സർക്കാർ ആനുകൂല്യം നൽകിയും കെഎസ്‌എഫ്‌ഇ ചിട്ടി വഴിയും കുടുംബശ്രീയുമായി സഹകരിച്ചും ലാപ്‌ടോപ് സ്വന്തമാക്കാൻ സർക്കാർ വഴി യൊരുക്കുകയാണ്. ഇതുവരെ 1,44,000 പേർ പദ്ധതിയിൽ ചേർന്നു. ഇതിൽ 60,816 അംഗങ്ങൾ ലാപ്‌ടോപ്പിന് അപേക്ഷിച്ചിട്ടുണ്ട്.
സാധാരണക്കാരായ അയൽക്കൂട്ട അംഗങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ് ലഭ്യമാക്കുക യും1500 രൂപ അടച്ചാൽ തന്നെ ലാപ്ടോപ് നൽകുകയും പരമാവധി ഡിസ്‌ക്കൗണ്ട് നൽകി ക്കൊണ്ട് 7000 രൂപയ്ക്ക് ലാപ്ടോപ് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ലഭ്യമാക്കുന്ന പദ്ധതി ലോകത്തിൽ തന്നെ ആദ്യമായിട്ടാണ് നടപ്പാക്കുന്നത്.
പദ്ധതിക്കായി തയ്യാറാക്കിയ പോർട്ടലിൽ ലാപ്ടോപ് ആവശ്യപ്പെട്ട് ഇതുവരെ 1,44,028 അയൽക്കൂട്ട അംഗങ്ങൾ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇതിൽ 1,23,005 പേരാണ് ലാപ്ടോപ് വാങ്ങാൻ തയാറായി മുന്നോട്ടുവന്നത്. 17343 പേർ ലാപ്ടോപ്പിന്റെ മോഡലും തിരഞ്ഞെ ടുത്തു.
വായ്പയുടെ അഞ്ചു ശതമാനം പലിശ സർക്കാരും നാല് ശതമാനം പലിശ കെ.എസ്.എഫ്.ഇയും വഹിക്കും. ആശ്രയ കുടുംബങ്ങൾക്ക് 7000 രൂപയ്ക്ക് ലാപ്ടോപ് ലഭിക്കും. പട്ടികജാതി പട്ടികവർഗ, മത്സ്യബന്ധന കുടുംബങ്ങൾക്ക് ബന്ധപ്പെട്ട വകുപ്പ് നിശ്ചയിക്കുന്ന സബ്സിഡി ഇതിനു പുറമേ അധികമായി ലഭിക്കും. അർഹരായവർക്ക് പിന്നാക്ക-മുന്നാക്ക കോർപ്പറേഷ നുകൾക്ക് അവരുടെ ഫണ്ടിൽ നിന്നും സബ്സിഡി നൽകാനാവും.
ലാപ്‌ടോപ്പിനായി കുടുംബശ്രീ അംഗങ്ങൾക്ക് കെഎസ്‌എഫ്‌ഇ ചിട്ടിയിൽ ഇനിയും ചേരാം. മാസം 500 രൂപവീതം 30 മാസം പണം അടയ്‌ക്കണം. തവണ മുടങ്ങാതെ പണം അടയ്‌ക്കുന്ന വർക്ക് ഇളവു നൽകും. മൂന്നു മാസം പണം അടച്ചാൽ ലാപ്‌ടോപ് ലഭിക്കും. ആശ്രയ കുടുംബ ങ്ങൾക്ക് 7000 രൂപയ്ക്ക് ലാപ്ടോപ് ലഭിക്കും. വായ്പയുടെ അഞ്ചു ശതമാനം പലിശ സർക്കാരും നാല് ശതമാനം പലിശ കെഎസ്എഫ്ഇയും വഹിക്കും. പട്ടികജാതി പട്ടികവർഗ, മത്സ്യബന്ധ ന കുടുംബങ്ങൾക്ക് ബന്ധപ്പെട്ട വകുപ്പ് നിശ്ചയിക്കുന്ന സബ്സിഡി വേറെ ലഭിക്കും. പിന്നാക്ക–-മുന്നോക്ക കോർപറേഷനുകളും സബ്സിഡി നൽകും.കൊക്കോണിക്‌സ്, ലെനോവ, എച്ച്‌പി, ഏസർ എന്നീ കമ്പനികളുടെ ലാപ്‌ടോപ്പുകളിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.