1. News

ഹരിതവിദ്യാലയ പുരസ്‌കാരം 2018 : അപേക്ഷ ക്ഷണിച്ചു

പരിസ്ഥിതി സംരക്ഷണത്തിലും പൊതുജന സേവനത്തിലും മികവുകാട്ടിയ സംസ്ഥാനത്തെ ഹൈസ്‌കൂളുകളെ അവാര്‍ഡിനായി പരിഗണിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനതലത്തില്‍ ഒന്നാമതായി എത്തുന്ന സ്‌കൂളിന് ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ട്രോഫിയും രണ്ടാമതായി എത്തുന്ന സ്‌കൂളിന് 50,000 രൂപയും പ്രശസ്തി പത്രവും ട്രോഫിയും മൂന്നാമതായി എത്തുന്ന സ്‌കൂളിന് 25,000 രൂപയും പ്രശസ്തി പത്രവും ട്രോഫിയും നല്‍കും. പ്രോല്‍സാഹനസമ്മാനാര്‍ഹര്‍ക്ക് പ്രശസ്തി പത്രവും 10,000 രൂപയും ലഭിക്കും.

KJ Staff

എക്കോക്ലബ്, നേച്ചര്‍ ക്ലബ് തുടങ്ങിയവയുടെ അധ്യയന വര്‍ഷത്തിലെ പ്രവര്‍ത്തനം, പരിസ്ഥിതി ബോധവത്ക്കരണ പരിപാടികള്‍, പരിസ്ഥിതി പഠനയാത്ര തുടങ്ങിയവയുടെ റിപ്പോര്‍ട്ട്, ആരോഗ്യ ബോധവത്ക്കരണ പരിപാടികള്‍, ഊര്‍ജ്ജ സംരംക്ഷണത്തിനായി കൈക്കൊണ്ട നടപടികള്‍, പരിസ്ഥിതി സംരംക്ഷണത്തിനായി നടപ്പിലാക്കിയ കാര്യങ്ങള്‍, പരിസ്ഥിതി സംരക്ഷണത്തിനായി ലഭിച്ച അവാര്‍ഡുകള്‍ എന്നിവയാണ് അവാര്‍ഡിനു പരിഗണിക്കുന്ന വിഷയങ്ങള്‍. വിശദവിവരങ്ങള്‍ സഹിതമുളള അപേക്ഷകള്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കേന്ദ്ര ഓഫീസില്‍ നവംബര്‍ 20 ന് മുമ്പ് ലഭിക്കണം. പ്രവര്‍ത്തനങ്ങള്‍ അടങ്ങിയ ഫോട്ടോകള്‍ ഉള്‍ക്കൊള്ളിച്ച സി.ഡി യും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. വിശദാംശങ്ങള്‍ www.keralapcb.nic.in ല്‍ ലഭിക്കും. 

English Summary: applications for Haritha Vidyalaya Awards are invited

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds