Updated on: 21 April, 2024 10:10 PM IST
വീടുകളിൽ വോട്ട്: 7969 പേർ വോട്ട് രേഖപ്പെടുത്തി

എറണാകുളം: അസന്നിഹിത വോട്ടർ വിഭാഗത്തിൽപ്പെടുന്ന 85 വയസ് പിന്നിട്ട വോട്ടർമാർക്കും 40 ശതമാനത്തിൽ അധികം ഭിന്നശേഷിയുള്ളവർക്കും സുരക്ഷിതമായ വോട്ടിംഗ് ഉറപ്പ് വരുത്തി വീട്ടിൽ വോട്ട് പുരോഗമിക്കുന്നു. ചാലക്കുടി, എറണാകുളം മണ്ഡലത്തിലായി ഇതുവരെ 7969 വോട്ടർമാർ സേവനം ഉപയോഗപ്പെടുത്തി.

ഏപ്രിൽ 15 നാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വോട്ടർമാരുടെ വീടുകളിൽ നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തൽ ആരംഭിച്ചത്. അഞ്ചു ദിവസം പിന്നിടുമ്പോൾ എറണാകുളം മണ്ഡലത്തിൽ 2475 പേരും ചാലക്കുടി മണ്ഡലത്തിൽ 5494 പേരുമാണ് ഈ സംവിധാനം വഴി വോട്ട് അവകാശം ഉറപ്പുവരുത്തിയത്.

ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലായി 153 സംഘങ്ങളെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. രണ്ട് പോളിങ് ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്സർവർ, വീഡിയോഗ്രാഫർ, ഒരു സുരക്ഷാഉദ്യോഗസ്ഥൻ, ബി.എൽ.ഒ എന്നിവരടങ്ങുന്ന സംഘമാണ് വീടുകളിലെത്തുന്നത്. ഏപ്രിൽ രണ്ടിന് മുമ്പായി ഫോം 12 ഡി പ്രകാരം അപേക്ഷ സമർപ്പിച്ചവർക്കാണ് വീട്ടിൽ വോട്ട് ചെയ്യാൻ അവസരം.

വോട്ടർപട്ടികയിൽ 85 വയസ്സ് പൂർത്തിയായവർക്കും പിഡബ്ല്യുഡി ആയി മാർക്ക് ചെയ്തവർക്കും അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് ഹാജരാക്കിയവർക്കും മാത്രമാണ് ഈ അവസരം ലഭിക്കുന്നത്.

English Summary: Vote at Home: 7969 people cast their vote
Published on: 21 April 2024, 10:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now