Updated on: 4 December, 2020 11:20 PM IST

ജലസേചനത്തിനായി സാധാരണ ഉപയോഗിക്കുന്ന പാമ്പുകൾ

1 സെൻട്രിഫ്യൂഗൽ പമ്പ്
2 ഡീപ് വെൽ ടർബൈൻ പമ്പ്
3 സബ്മേഴ്‌സിബിൾ പമ്പ്
4 പ്രൊപ്പെല്ലർ പമ്പ്

സെൻട്രിഫ്യൂഗൽ പമ്പ്

സാധാരണ ആഴംകുറഞ്ഞ ജലസ്രോതസിൽ നിന്ന് (10 മീറ്ററിൽ താഴെ) പമ്പുചെയ്യുന്നതിനാണ് സെൻട്രിഫ്യൂഗൽ പമ്പ് ഉപയോഗിക്കുന്നത്. ഇവ പ്രവർത്തിപ്പിക്കുന്നതിന് മുൻപ് സക്ഷൻപൈപ്പും പമ്പും വെള്ളം നിറച്ചിരിക്കണം. കൂടാതെ വായുരഹിതവും ആയിരിക്കണം. ഹൊറിസോണ്ടൽ സെൻട്രിഫ്യൂഗൽ പമ്പുകളാണ് ജലസേചനത്തിനായി ഉപയോഗിക്കുന്നത്. മറ്റു പമ്പുകളെ അപേക്ഷിച്ച് സ്ഥാപിക്കലും പരിപാലനവും എളുപ്പമാണ്. കൂടാതെ അറ്റകുറ്റപണിയും കുറവാണ് എന്നതാണ് ഈ പമ്പിന്റെ മേൻമ.

ഡീപ് വെൽ ടർബൈൻ പമ്പ്

ജലസ്രോതസ്സ് സെൻട്രിഫഗൽ പമ്പിൻറെ പരിധിക്കുതാഴെ ആണെങ്കിൽ ഡീപ് വെൽഡർ ബൈൻ പമ്പ് ഉപേയാഗിക്കുന്നു.ഈ പമ്പുകൾ പൊതുവെ ചെലവേറിയതും സെൻട്രിഫഗൻ പമ്പുകളേക്കാൾ പരിശോധിക്കുന്നതിനും നന്നാക്കുന്നതിനും പ്രയാസവുമാണ്.
കാര്യക്ഷമത കൂടുതലു മാണ്. പമ്പ് വെള്ളത്തിനടിയിലായതിനാൽ പ്രൈം ചെയ്യേണ്ട ആവശ്യമില്ല. മോട്ടോർ ഉപരിതലത്തിൽ അടിത്തറയിൽ സ്ഥാപിക്കുന്നു. പമ്പിനെ ഒരു നീണ്ട ഷാഫറ്റ് ഉപയോഗിച്ച് മോട്ടോറുമായി ബന്ധിച്ചിരിക്കുന്നു.

സബ്മേഴ്സിബിൾ പമ്പ്

വെള്ളത്തിൽ മുങ്ങാവുന്ന ഇലക്ട്രിക്ക് മോട്ടോറിനോട് ചേർന്നുള്ള ടർബൈൻ പമ്പാണ് സബ്മേഴ്സിബിൾ പമ്പ്. ഇത് ഡീപ് വെൽ ടർബൈൻ പമ്പിനുള്ള നീണ്ട ഷാറ്റ് ഒഴിവാക്കുന്നു. ഇവ എപ്പോഴും ജലവിതാനത്തിനു താഴെ ആയിരിക്കും. വെള്ളപൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ ഏറ്റവും അനുയോജ്യമായ പമ്പാണിത്.

പ്രൊപ്പെല്ലർ പമ്പ്

താഴ്ന്ന ഹൈഡിനും ഉയർന്ന ഡിസ്‌ചാർജ്ജിനുമായി പ്രൊപ്പെല്ലർ ഉപയോഗിക്കു ന്നു.
പ്രധാനമായും ഡ്രയിനേജിനുവേണ്ടിയാണ് ഈ പമ്പ് ഉപയോഗിക്കുന്നത്, കൂടാതെ തോടുകളിൽ നിന്നും കനാലുകളിൽ നിന്നുമുള്ള ജലസേചനത്തിനും ഇവ ഉപയോഗിക്കാവുന്നതാണ്. കേരളത്തിൽ കുട്ടനാട് മേഖലയിലും കോൾമേഖലയിലും നെൽകൃഷിക്ക് മുന്നോടിയായി പാടശേഖരങ്ങളിലെ ജലവിതാനം കുറയ്ക്കുന്നതിനായി ഈ പമ്പ് ഉപയോഗിക്കുന്നു.

കേരളത്തിൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പ്രൊപ്പെല്ലർ പമ്പാണ് . ഈ തദ്ദേശീയ ഡീവാട്ടറിന് മെക്കാനിസത്തിന്റെ (പ്രധാനഭാഗങ്ങൾ ഒരു ഇലക്ട്രിക് മോട്ടോർ, വെളളത്തിൽ മുങ്ങിയ പറ, വെളളത്തിനു മുകളിലുള്ള ചതുരാകൃതിയിലുള്ള പെട്ടി എന്നിവയാണ്. പറയ്ക്കുള്ളിലൂടെ വലിച്ചെടുക്കുന്ന വെള്ളം പെട്ടിയുടെ പുറത്തേക്ക് ഒഴുകുന്നു. അതിലൂടെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നുള്ള വെള്ളം കായലിലേക്ക് പമ്പ് ചെയ്യുന്നു.

പമ്പിന്റെ HP = ഫ്ലോറേറ്റ് (ലിറ്റർ/സെക്കൻഡ്) X ഹെഡ്(മീറ്റർ ) }76 X പമ്പിന്റെ കാര്യക്ഷമത. സാധാരണ മാർക്കറ്റിൽ ലഭ്യമായ പമ്പുകളുടെ കാര്യക്ഷമത 70% മുതൽ 80% വരെയാണ്.

സർക്കാർ പദ്ധതികളിൽ ആനുകൂല്യം ലഭ്യമാകുന്നതിലേക്ക് 4 സ്റ്റാർ റേറ്റിംഗ് ഉള്ള പമ്പുകളാണ് നിഷ്കർഷിക്കുന്നത്. സബ്മിഷൻ ഓൺ അഗ്രിക്കൾച്ചറൽ മെക്കനൈസേഷൻ (SMAM) എന്ന പദ്ധതി പ്രകാരം 15 HP വരെയുള്ള ജലസേചന പമ്പ്സെറ്റുകൾക്ക് പരമാവധി 10000 രൂപ സബ്സിഡി നൽകുന്നുണ്ട്.

ജലസേചനത്തിന് ആവശ്യമായ പമ്പിന്റെ Horse power (HP) എങ്ങനെ തിരഞ്ഞെടുക്കാം സെക്കൻഡിൽ പമ്പു ചെയ്യേണ്ടുന്ന വെള്ളത്തിന്റെ അളവ് (ഫ്ലോറേറ്റ്), ജലോപരിതലത്തിൽ നിന്ന് എത്ര ഉയരത്തിലേക്ക് ജലം പമ്പ് ചെയ്യണം (ഹെഡ്), പമ്പിന്റെ കാര്യക്ഷമത എന്നീ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി പമ്പിന്റെ HP തിരഞ്ഞെടുക്കാവുന്നതാണ്.

കൊല്ലം കൃഷി അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കുരിപ്പുഴ, കാവനാട്, കൊല്ലം. aeeagriklm@yahoo.in 0474-2795434

പത്തനംതിട്ട കൃഷി അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പന്തളം പി.ഒ., കടക്കാട്, പത്തനംതിട്ട. aeeagripandalam@gmail.com 0473-4252939

ആലപ്പുഴ കൃഷി അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, സനാതനപുരം, കളര്‍കോഡ്, ആലപ്പുഴ aeeaalpy@gmail.com 0477-2268098

ഇടുക്കി കൃഷി അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തൊടുപുഴ പി.ഒ., ഇടുക്കി. aeeagriidk@gmail.com
0486-2228522

കോട്ടയം കൃഷി അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, വയസ്കരക്കുന്ന്, കോട്ടയം-1 aeeagriktm@gmail.com
0481-2561585

എറണാകുളം കൃഷി അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇ.സി.മാര്‍ക്കറ്റ്, നെട്ടൂര്‍ പി.ഒ., എറണാകുളം. aeeagriekm@gmail.com 0484-2301751

തൃശൂര്‍ കൃഷി അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, NH ബില്‍ഡിംഗ്‌ രണ്ടാം നില, ചെമ്പുക്കാവ്, തൃശൂര്‍, 680020 aeeagri.tsr@gmail.com 0487-2325208

പാലക്കാട് കൃഷി അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, HD ഫാം, മലമ്പുഴ, പാലക്കാട്. aeepkd@gmail.com
0491-2816028

മലപ്പുറം കൃഷി അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ആനക്കയം പി.ഒ., മലപ്പുറം. aeempm@gmail.com
0483-2848127

കോഴിക്കോട് കൃഷി അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പുതിയറ പി.ഒ., കോഴിക്കോട്. aeeagrikkd@gmail.com 0495-2723766

വയനാട് കൃഷി അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, മുട്ടില്‍ പി.ഒ., വയനാട്. aeeagriwayanad@gmail.com
0493-6202747

കണ്ണൂര്‍ കൃഷി അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ചൊവ്വ പി.ഒ., കണ്ണൂര്‍. aeeagriknr@gmail.com
0497-2725229

കാസറഗോഡ് കൃഷി അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എ.റ്റി. റോഡ്‌, കാസറഗോഡ് aeeksd@yahoo.co.in 0499-4225570

വെബ്സൈറ്റ് സന്ദർശിച്ചാൽ എന്തൊക്കെ ഉപകരണങ്ങൾ ഏതൊക്കെ വിലയ്ക്ക് ലഭിക്കും എന്ന് വ്യക്തമായി മനസിലാക്കാൻ കഴിയും
മറ്റ് സംശയങ്ങൾ കമന്റായി എന്റെ പ്രൊഫൈലിലെ പോസ്റ്റിൽ ഇടുക (മറ്റൊന്നും കൊണ്ടല്ല ഈ ആയിരം ഷെയറിൽ ഞാൻ എവിടെ പോയി മറുപടി കൊടുക്കും ) സമയ ലഭ്യത അനുസരിച്ച് മറുപടി തരുന്നതായിരിക്കും

വെബ് സൈറ്റ് ലിങ്ക് https://agrimachinery.nic.in (ഡെസ്ക്‌ടോപ്പിൽ രെജിസ്റ്റർ ചെയ്യുന്നതാണ് നല്ലത് , മൊബൈലിൽ ഗൂഗിളിൽ സേർച്ച്‌ ചെയ്ത് സൈറ്റിൽ കയറാതെ നേരിട്ട് സേർച്ച്‌ റിസൽട്ടിൽ farmer രെജിസ്ട്രേഷൻ എന്ന ഓപ്‌ഷനിൽ നിന്നും രെജിസ്റ്റർ ചെയ്യാം)

English Summary: WATER PUMPS SUBSIDY
Published on: 03 December 2020, 11:00 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now