Updated on: 14 August, 2021 6:00 AM IST
എല്ലാ ജില്ലകളിലും ഇന്ന് മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ആന്ധ്രതീരത്ത് ചക്രവാത ചുഴി രൂപപ്പെട്ടു. കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് മഴയ്ക്ക് സാധ്യത. തൃശൂർ മുതൽ പത്തനംതിട്ട ജില്ല വരെയുള്ള മധ്യ തെക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ റിപ്പോർട്ടുകൾ. വരും ദിവസങ്ങളിലും നിലവിൽ അന്തരീക്ഷസ്ഥിതി തുടരും. മഴയുടെ ശക്തി ഏറിയും കുറഞ്ഞു നിൽക്കാൻ സാധ്യതയുണ്ട്. ഓഗസ്റ്റ് 19 ന് രൂപപ്പെടും എന്ന് കരുതിയ ന്യൂനമർദ്ദം ഓഗസ്റ്റ് 17ന് രൂപംകൊള്ളാൻ ഒരുങ്ങുന്നു. കേരളത്തിൽ ഇപ്പോൾ ലഭിക്കുന്ന മഴ ആന്ധ്രയിൽ രൂപംകൊണ്ട ചക്രവാത ചുഴിയുടെ സ്വാധീനം ഫലമാണ്.

ഓഗസ്റ്റ് 15ന് ശേഷം വടക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇതോടുകൂടി കേരളത്തിൽ മഴ ശക്തമാകും. കഴിഞ്ഞ ദിവസത്തേക്കാൾ കൂടുതൽ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ നിലനിൽക്കുന്ന മൺസൂൺ ബ്രേക്ക് എന്ന പ്രതിഭാസവും രണ്ടു ദിവസം കൂടി തുടരും.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം(Fisherman caution)

കേരള - ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രത നിർദേശം

14-08-2021: തെക്ക്- പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, കന്യാകുമാരി പ്രദേശങ്ങളിലും മണിക്കൂറിൽ 35 മുതൽ 45 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
14-08-2021 മുതൽ 17-08-2021 വരെ: തെക്ക്-പടിഞ്ഞാറൻ, മധ്യ- പടിഞ്ഞാറൻ അറബിക്കടലിൽ മണിക്കൂറിൽ 50 മുതൽ 60 കി.മീ വരെയും ചില അവസരങ്ങളിൽ 70 കി.മീ വരെയും വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മേൽ പറഞ്ഞ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.
English Summary: weather 13/8/21
Published on: 14 August 2021, 05:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now