ചക്രവാതചുഴി (cyclonic circulation) അറബികടലിൽ പ്രവേശിക്കാൻ സാധ്യത. ബംഗാൾ ഉൾകടലിൽ പുതിയ ന്യുന മർദ്ദം (low Pressure) തിങ്കളാഴ്ചയോടെ
കോമറിൻ ഭാഗത്തും ശ്രീലങ്ക തീരത്തിനു സമീപവുമായി ചക്രവാതചുഴി നിലനിൽക്കുന്നു. തിങ്കളാഴ്ചയോടെ (നവംബർ 29) ചക്രവാതചുഴി അറബികടലിൽ പ്രവേശിക്കാൻ സാധ്യത. തെക്ക് ആന്ധ്രാ - തമിഴ്നാട് തീരത്തു വടക്ക് കിഴക്കൻ കാറ്റ് ശക്തം.
ചക്രവാതചുഴി (cyclonic circulation) അറബികടലിൽ പ്രവേശിക്കാൻ സാധ്യത. ബംഗാൾ ഉൾകടലിൽ പുതിയ ന്യുന മർദ്ദം (low Pressure) തിങ്കളാഴ്ചയോടെ
കോമറിൻ ഭാഗത്തും ശ്രീലങ്ക തീരത്തിനു സമീപവുമായി ചക്രവാതചുഴി നിലനിൽക്കുന്നു. തിങ്കളാഴ്ചയോടെ (നവംബർ 29) ചക്രവാതചുഴി അറബികടലിൽ പ്രവേശിക്കാൻ സാധ്യത. തെക്ക് ആന്ധ്രാ - തമിഴ്നാട് തീരത്തു വടക്ക് കിഴക്കൻ കാറ്റ് ശക്തം.
ബംഗാൾ ഉൾകടലിൽ പുതിയ ന്യുന മർദ്ദം തെക്കൻ ആൻഡമാൻ കടലിൽ നവംബർ 29 ഓടെ രൂപപ്പെടാൻ സാധ്യത. തുടർന്നുള്ള 48 മണിക്കൂറിൽ ശക്തി പ്രാപിച്ചു പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ ഇന്ത്യൻ തീരത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
കേരളത്തിൽ നവംബർ 29 വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും, നവംബർ 28 ന് ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം
കേരള - കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിർദ്ദേശം
28-11-2021 : തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ തമിഴ്നാട് തീരം, കന്യാകുമാരി എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 60 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത. പ്രസ്തുത പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളല്ല.
29-11-2021 & 30-11-2021 : ആൻഡമാൻ കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത.
01-12-2021 : തെക്ക് കിഴക്കൻ അതിനോട് ചേർന്ന മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്‌ഥക്കും സാധ്യത.
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....