Updated on: 20 October, 2021 10:03 AM IST
Rain

നിർത്താതെ പെയ്യുന്ന പേമാരിയും കടുത്ത നാശനഷ്ടങ്ങളും ആണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. മഴവെള്ള പാച്ചിലിൽ നഷ്ടപ്പെട്ടത് ഒരുപാട് പേരുടെ ജീവിതമാണ്. കേരളം, മധ്യപ്രദേശ്, ഡല്‍ഹി, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒക്ടോബര്‍ പത്തിനു ശേഷം അതിശക്തമായ മഴയാണ് പെയ്തത്. അസാധാരണമായ മഴയാണ് കേരളത്തില്‍ അടക്കം കഴിഞ്ഞ പത്ത് ദിവസത്തിനിടെ പെയ്തത്. എന്താണ് ഇതിനു കാരണം?

മണ്‍സൂണ്‍ പിന്‍വാങ്ങാന്‍ വൈകിയതാണ് പ്രധാന കാരണമായി പറയുന്നത്. സാധാരണ പിന്‍വാങ്ങേണ്ട സമയവും കഴിഞ്ഞ് ഇത്തവണ മണ്‍സൂണ്‍ തുടര്‍ന്നു. അതിനാൽ തന്നെ മണ്‍സൂണ്‍ പിന്‍വാങ്ങാന്‍ വൈകിയ പലയിടത്തും ഒക്ടോബര്‍ മധ്യത്തോടെ മഴ അതിശക്തമാകുകയായിരുന്നു.

മണ്‍സൂണ്‍ പിന്‍വാങ്ങാന്‍ വൈകിയതിനൊപ്പം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ഒക്ടോബറില്‍ രൂപംകൊണ്ട തുടര്‍ച്ചയായ ന്യൂനമര്‍ദങ്ങളും അതിശക്തമായ മഴയ്ക്ക് കാരണമായെന്ന് കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു.

ഒക്ടോബര്‍ മാസത്തില്‍ ഇത്രയും കൂടിയ അളവിലുള്ള മഴ അസാധാരണമാണ്. തെക്ക്-പടിഞ്ഞാറ് മണ്‍സൂണ്‍ ഒക്ടോബര്‍ തുടക്കത്തിലാണ് സാധാരണയായി പിന്‍വാങ്ങേണ്ടത്. അതിനുശേഷം വടക്ക്-കിഴക്ക് മണ്‍സൂണ്‍ വരേണ്ടത് ഈ കാലയളവിലാണ്. എന്നാൽ ഇത്തവണ ഇതില്‍ കാലതാമസം വന്നു എന്ന് മാത്രമല്ല നാല് മാസം നീണ്ടുനില്‍ക്കുന്ന തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ ശക്തമായ മഴയോടും ഇടിമിന്നലോടും കൂടി പിന്‍വാങ്ങേണ്ടത് സെപ്റ്റംബര്‍ പകുതിക്ക് ശേഷമാണ്.

എന്നാല്‍, ഇത്തവണ ഒക്ടോബര്‍ ആറിനു ശേഷമാണ് തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ പിന്‍വാങ്ങല്‍ ആരംഭിച്ചത്.

എന്നാൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൃത്യസമയത്ത് തന്നെ ഇത്തവണ മണ്‍സൂണ്‍ എത്തിയിരുന്നു. ഇപ്പോഴും തെക്ക്-പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളത്തില്‍ നിന്ന് പൂര്‍ണമായി പിന്‍വാങ്ങിയിട്ടില്ല. അത് കൊണ്ട് തന്നെ വരും ദിവസങ്ങളിലും മഴ തുടര്‍ന്നേക്കും.

കേരളത്തില്‍ വരും ദിവസങ്ങളില്‍ കാലവര്‍ഷം പിന്‍വാങ്ങല്‍ സൂചനകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഒക്ടോബര്‍ 25, 27 നു ശേഷം തുലാവര്‍ഷം കേരളത്തില്‍ എത്തിച്ചേരാനാണ് സാധ്യതയെന്നും കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നു.

ബന്ധപ്പെട്ട വാർത്തകൾ

ഇന്നും നാളെയും അതിതീവ്ര മഴ

ഇടുക്കി ഡാം 11 മണിക്ക് തുറക്കും, ഇനിയുള്ളത് നിർണായക മണിക്കൂറുകൾ

 

English Summary: Weather News (1)
Published on: 20 October 2021, 10:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now