കേരളത്തിൽ അടുത്ത ദിവസങ്ങളിൽ വരണ്ട കാലാവസ്ഥ ആയിരിക്കുമെന്ന് കാലാവസ്ഥ വകുപ്പിൻറെ റിപ്പോർട്ടുകൾ. കിഴക്കൻ മേഖലകളിൽ തണുപ്പ് വർധിക്കാനും സാധ്യതയുണ്ട്.
ഒറ്റപ്പെട്ട ഇടങ്ങളിൽ ചാറ്റൽ മഴയ്ക്ക് അടുത്ത ദിവസങ്ങളിൽ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. പൊതുവേ പ്രസന്നമായ അന്തരീക്ഷസ്ഥിതി ആയിരിക്കും കേരളത്തിൽ. അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം(Fisherman vigilance instruction)
പ്രത്യേക ജാഗ്രത നിർദ്ദേശം(Special caution)
12-01-2022 : ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തു മണിക്കൂറിൽ 35 മുതൽ 45 കി. മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴക്കും സാധ്യത.
The Central Meteorological Department has said that fishing will not be restricted along the Kerala-Karnataka-Lakshadweep coast.