Updated on: 16 March, 2022 10:13 AM IST
ബംഗാൾ ഉൾക്കടലിൽ നിലനിന്ന ചക്രവാതച്ചുഴി

ബംഗാൾ ഉൾക്കടലിൽ നിലനിന്ന ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. നിലവിലെ സൂചന അനുസരിച്ച് ഈ ന്യൂനമർദ്ദം തമിഴ്നാട് തീരത്ത് നിന്ന് അകന്നുപോകാനാണ് സാധ്യത. കേരളത്തിൽ ഒറ്റപ്പെട്ട മഴ ഇത് മൂലം കിട്ടിയേക്കും. ഇരുപതാം തീയതിയോടെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ട്

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം(Fishermen  Caution)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

16-03-2022: ഇന്ത്യൻ മഹാസമുദ്രത്തിൽ ഭൂമധ്യരേഖാ പ്രദേശത്തും, അതിനോട് ചേർന്ന തെക്കൻ ബംഗാള് ഉള്ക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറില് 40-50 കിലോമീറ്റര് വരെ വേഗതയിലും ചില അവസരങ്ങളില് 60 കിലോമീറ്റര് വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

19-03-2022: തെക്ക് ആൻഡമാൻ കടലിൽ മണിക്കൂറില് 40-50 കിലോമീറ്റര് വേഗത്തിലും ചില അവസരങ്ങളില് 60 കിലോമീറ്റര് വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മേല്‍പ്പറഞ്ഞ തീയതികളിൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

The Central Meteorological Department has said that the cyclone in the Bay of Bengal has turned into a low-pressure area. According to current indications, the low-pressure area is likely to move away from the Tamil Nadu coast. Kerala may get isolated rains due to this. 

കേരളത്തിലെ അന്തരീക്ഷസ്ഥിതി അനുസരിച്ച് കേരളത്തിൽ മഴയ്ക്ക് സാധ്യത ഉണ്ടെങ്കിലും, അന്തരീക്ഷം പൊതുവേ മേഘാവൃതമായി കാണപ്പെടുകയും ചൂട് കൂടുതലായി അനുഭവപ്പെടുകയും ചെയ്യും. ഈ സീസണിലെ ഏറ്റവും ഉയർന്ന താപനിലയാണ് ഇന്നലെ പുനലൂരിൽ രേഖപ്പെടുത്തിയത്. കോട്ടയത്ത് ഇന്നലെ ശരാശരിയേക്കാൾ മൂന്ന് ഡിഗ്രിയാണ് താപനില ഉയർന്നത്. അതുകൊണ്ടുതന്നെ ആരോഗ്യ കാര്യമായി എല്ലാവരും ശ്രദ്ധ പുലർത്തണം.

English Summary: weather news 16/03/2022
Published on: 16 March 2022, 06:22 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now