Updated on: 23 March, 2022 7:33 AM IST
ഇന്ന് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴ സാധ്യത

വിവിധ കാലാവസ്ഥ മോഡലുകളുടെ മഴ സാധ്യത പ്രവചനം

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡൽ പ്രകാരം ഇന്ന് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴ സാധ്യത.കാസറഗോഡ് തൃശൂർ,വയനാട്, ഇടുക്കി, ജില്ലകളിലെ മലയോര മേഖലയിൽ ഒറ്റപ്പെട്ട മഴ സാധ്യത.

കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് കേരളത്തിൽ കാസറഗോഡ്, കണ്ണൂർ, വയനാട്, പാലക്കാട്‌, ഇടുക്കി ജില്ലകളിലെ മലയോര ജില്ലകളിൽ ഒറ്റപ്പെട്ട മഴ സാധ്യത.

National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡൽ പ്രകാരം

ഇന്ന് കാസറഗോഡ്, കണ്ണൂർ, പാലക്കാട്‌ ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട മഴ സാധ്യത.

European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡൽ പ്രകാരം ഇന്നു എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട നേരിയ മഴ സാധ്യത. പാലക്കാട്‌,വയനാട്, കോഴിക്കോട്, മലപ്പുറം ഇടുക്കി ജില്ലകളിലെ മലയോര മേഖലയിൽ ഒറ്റപ്പെട്ട മഴ സാധ്യത

സ്വകാര്യ കാലാവസ്ഥ ഏജൻസി IBM പ്രകാരം ഇന്ന് കേരളത്തിൽ ഇടുക്കി, പാലക്കാട്‌, ജില്ലകളിൽ ഒറ്റപ്പെട്ട മഴ സാധ്യത

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

23-03-2022: വടക്ക് ആൻഡമാൻ കടലിലും, അതിനോട്ചേർന്നുള്ള മധ്യ-കിഴക്കൻ ബംഗാള്‍ ഉൾക്കടലിലും, മ്യാൻമർ തീരത്തും മണിക്കൂറില്‍ 55-65 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 75 കിലോമീറ്റര്‍ വേഗത്തിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.മേല്‍പ്പറഞ്ഞ തീയതികളിൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

2022 മാർച്ച് 23 മുതൽ 26 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ

ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല് ദൃശ്യമല്ല എന്നതിനാല് ഇത്തരം മുന്കരുതല് സ്വീകരിക്കുന്നതില് നിന്നും വിട്ടുനില്ക്കരുത്.

ഇടിമിന്നലിൻറെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.

English Summary: weather news 23/03/2021
Published on: 23 March 2022, 06:55 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now