അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കേരളത്തിൽ ഇടിയോടുകൂടിയ മഴയ്ക്ക് കാരണമാകും
കേരളത്തിൽ അടുത്ത 4 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടി മിന്നലൊടു കൂടിയ മഴക്ക് സാധ്യത
തെക്ക് കിഴക്കൻ അറബികടലിലും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ അറബികടലിലുമായി ചക്രവാതചുഴി ( Cyclonic Circulation) നിലനിൽക്കുന്നു.
കേരളത്തിൽ അടുത്ത 4 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യത. തെക്ക് കിഴക്കൻ അറബികടലിലും അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ അറബികടലിലുമായി ചക്രവാതചുഴി ( Cyclonic Circulation) നിലനിൽക്കുന്നു.
വിവിധ കാലാവസ്ഥ മോഡലുകളുടെ മഴ സാധ്യത പ്രവചനം
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ IMD-GFS മോഡൽ പ്രകാരം ഇന്ന് എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴ സാധ്യത. കാസറഗോഡ്,കണ്ണൂർ, കോഴിക്കോട് മലപ്പുറം,വയനാട് പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം,ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലയിൽ കൂടുതൽ മഴ സാധ്യത.
കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രലയത്തിന്റെ കീഴിലുള്ള നോയിഡ ആസ്ഥാനമായ NCMRWF (National Centre for Medium Range Weather Forecasting) ന്റെ NCUM കാലാവസ്ഥ മോഡൽ പ്രകാരം ഇന്ന് മധ്യ തെക്കൻ ജില്ലകളിൽ മഴ സാധ്യത.വടക്കൻ കേരളത്തിൽ മലയോര മേഖലയിൽ കൂടുതൽ മഴക്കു സാധ്യത.
National Centers for Environmental Prediction (NCEP) ന്റെ Global Forecast System (GFS) കാലാവസ്ഥ മോഡൽ പ്രകാരംഇന്ന് വയനാട്,പാലക്കാട്,തൃശൂർ,എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട,ഇടുക്കി, ജില്ലകളിൽ ഒറ്റപ്പെട്ട മഴ സാധ്യത. മലയോര മേഖലയിൽ കൂടുതൽ മഴ സാധ്യത .
European Centre for Medium-Range Weather Forecasts (ECMWF) ന്റെ കാലാവസ്ഥ മോഡൽ പ്രകാരം ഇന്നു എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട മഴ സാധ്യത. കാസറഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് പാലക്കാട്,മലപ്പുറം, ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ മലയോര മേഖലയിൽ കൂടുതൽ മഴ സാധ്യത.
സ്വകാര്യ കാലാവസ്ഥ ഏജൻസി IBM പ്രകാരം ഇന്ന് കാസറഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ മലയോര മേഖലയിൽ മഴ സാധ്യത.
അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (weather)
അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ കൊല്ലം, കോട്ടയം,പത്തനംതിട്ട, ഇടുക്കി, എറണാകുളം,മലപ്പുറം,വയനാട് എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....