Updated on: 26 January, 2022 6:30 AM IST
ഒറ്റപ്പെട്ട ഇടങ്ങളിൽ വളരെ നേരിയ തോതിൽ മഴ ലഭിക്കും

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടുകൾ. ജനുവരി 26 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ വളരെ നേരിയ തോതിൽ മഴ ലഭിക്കും.

കൂടിയ താപനില മുപ്പത്തിനാല് ഡിഗ്രി സെൽഷ്യസ് വരെയും കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസ് വരെയും ആകാൻ സാധ്യതയുണ്ട്. കേരളത്തിൽ നിലവിൽ ദൈനംദിന താപനില വർദ്ധിക്കുന്ന സാഹചര്യമാണുള്ളത്. ദൈനംദിന താപനില വർധിക്കുന്നതും, നേരിയ തോതിൽ മഴ ലഭിക്കുന്നതുമായ ഈ കാലയളവിൽ കൃഷിയിടത്തിൽ ചെയ്യേണ്ട പൊതുനിർദ്ദേശങ്ങൾ കൊല്ലം കെ വി കെ വെതർ സ്റ്റേഷൻ പുറപ്പെടുവിച്ചിട്ടുണ്ട്.

1. മണ്ണിലെ ജൈവാംശം നിലനിർത്തുവാൻ പുതിയടൽ അനിവാര്യമാണ്.

2. ബാഷ്പീകരണം മൂലം ജല നഷ്ടമാകുന്ന അവസ്ഥ ഇതുമൂലം പരിമിതപ്പെടുത്താൻ ആകും. കൃഷിയിടങ്ങളിൽ പുതയിടുവാൻ ഉണങ്ങിയ തെങ്ങോലകൾ, ചപ്പുചവറുകൾ, കരിയില, പച്ചില വള ചെടികൾ തുടങ്ങിയ ഉപയോഗപ്പെടുത്താവുന്നതാണ്.

3. ജൈവാവശിഷ്ടങ്ങൾ കത്തിക്കരുത് കാരണം ഇത് അന്തരീക്ഷതാപനിലയും മണ്ണിലെ താപനിലയും ക്രമാതീതമായി വർദ്ധിക്കാൻ കാരണമാകും ഇത് നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്ക് വഴിതെളിക്കും.

4. തടങ്ങളിൽ തൊണ്ട്‌ കമ്മിറ്റി അടക്കുന്ന രീതി നല്ലതാണ്.

5. തൊണ്ട്‌ കമിഴ്ത്തിയാൽ എടുക്കുന്ന രീതി ദീർഘകാല വിളകൾക്കും അനുയോജ്യമാണ് മാത്രമല്ല വെയിലിൽ നിന്ന് മണ്ണു വരണ്ട പോകുന്നതിനു സംരക്ഷിക്കുകയും മഴക്കാലത്ത് മണ്ണിലേക്ക് അഴുകി ചേരുകയും ചെയ്യും.

Isolated showers are likely in Kerala in the coming days, according to the Meteorological Department. Isolated showers are expected from January 26 to 29.

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

English Summary: weather news 26/1/22
Published on: 26 January 2022, 06:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now