1. Farm Tips

ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ മികച്ച വിളവ് തരുന്ന ഈ ജൈവവളക്കൂട്ട് വീട്ടിൽ നിർമ്മിച്ച നോക്കൂ, ആദായം ഇരട്ടിയാണ്

മനസ്സുവെച്ചാൽ നല്ലൊരു ജൈവവളക്കൂട്ട് നമുക്കെല്ലാവർക്കും വീട്ടിൽ തന്നെ നിർമ്മിക്കാവുന്നതാണ്. ഈ ജൈവവള കൂട്ട് നിർമ്മിക്കുവാൻ കോഴിക്കാഷ്ടം, ചകിരി ചോറ്, ട്രൈക്കോഡർമ തുടങ്ങി കാര്യങ്ങൾ മാത്രം മതി.

Priyanka Menon
ജൈവവള കൂട്ട് നിർമ്മിക്കുവാൻ കോഴിക്കാഷ്ടം, ചകിരി ചോറ്, ട്രൈക്കോഡർമ തുടങ്ങി കാര്യങ്ങൾ മാത്രം മതി
ജൈവവള കൂട്ട് നിർമ്മിക്കുവാൻ കോഴിക്കാഷ്ടം, ചകിരി ചോറ്, ട്രൈക്കോഡർമ തുടങ്ങി കാര്യങ്ങൾ മാത്രം മതി

മനസ്സുവെച്ചാൽ നല്ലൊരു ജൈവവളക്കൂട്ട് നമുക്കെല്ലാവർക്കും വീട്ടിൽ തന്നെ നിർമ്മിക്കാവുന്നതാണ്. ഈ ജൈവവളക്കൂട്ട് നിർമ്മിക്കുവാൻ കോഴിക്കാഷ്ടം, ചകിരി ചോറ്, ട്രൈക്കോഡർമ തുടങ്ങി കാര്യങ്ങൾ മാത്രം മതി.

50 സെൻറ് സ്ഥലത്തേക്ക് വേണ്ട ജൈവ വളക്കൂട്ട്

  • ചകിരിച്ചോറ് 30 ചാക്ക്
  • ട്രൈക്കോഡർമ 5കിലോ
  • കോഴിക്കാഷ്ഠം 30 ചാക്ക്

നിർമ്മിക്കുന്ന വിധം

തുറസ്സായ സ്ഥലത്ത് ദീർഘവൃത്താകൃതിയിലോ സമചതുരാകൃതിയിലോ സ്ഥലം ശരിയാക്കി അതിൽ പച്ചിലകളോ, കരിയിലകളും നിരത്തുക. അതിനുശേഷം അതിനുശേഷം ആദ്യപടിയായി ചകിരിച്ചോർ നിരത്തണം. മുകളിൽ ട്രൈക്കോഡർമ അല്പം വിതറി നൽകാം.

അതിനുമുകളിൽ കോഴി കാഷ്ഠവും നിരത്തുന്നു. ഇതെല്ലാം നിരത്തിയശേഷം വേനൽക്കാലത്ത് ആണെങ്കിൽ അല്പം വെള്ളം നനച്ചുകൊടുക്കണം. പിന്നീട് അതിനു മുകളിൽ ഉണങ്ങിയ തെങ്ങോല കൊണ്ട് മൂടുക. ശേഷം പ്ലാസ്റ്റിക് ഷീറ്റ് ഇട്ട് മൂടുന്നു. രണ്ടു മാസം കഴിയുമ്പോഴേക്കും എല്ലാം യോജിച്ച കറുത്ത പൊടിരൂപത്തിൽ ആവുന്നു. ട്രൈക്കോഡർമ പകരം പത്തു കിലോ സൂപ്പർ ഫോസ്ഫേറ്റ്‌ ചേർത്താലും നല്ല ഗുണം ലഭിക്കും. ജൈവവളം സ്വയം ഉണ്ടാക്കിയാൽ വിപണിയിൽ നിന്ന് ലഭ്യമാകുന്നതിനേക്കാൾ ഗുണവും, ചെലവ് കുറവുമാണ്.


ജൈവവളം മാത്രമല്ല നമ്മുടെ വിളവ് ഇരട്ടി ആകുന്നത്. അതിൽ പ്രധാനപ്പെട്ടതാണ് ജൈവകീടനാശിനികൾ. ചെടികളെ കരുത്തുറ്റത്താക്കാനും, കൂടുതൽ കായ്ഫലം ലഭിക്കുവാനും കൃത്യമായ ഇടവേളകളിൽ ജൈവ കീടനാശിനി തളിച്ചു കൊടുക്കണം. അതായത് പുകയിലക്കഷായം മൂന്നു ദിവസം ഇടവിട്ട് അതായത് രണ്ടു തവണ ചെടികൾക്ക് നൽകിയിരിക്കണം. ജീവാണുവളങ്ങൾ നൽകുമ്പോൾ അതിനാൽ 14 ദിവസം കൂടുമ്പോൾ ഒരു തവണ എന്ന രീതിയിൽ ചെയ്താൽ മതി.

Only chicken droppings, coir pith and trichoderma are needed to make this organic manure. Manure alone does not double our yield. Organic pesticides are important in that.

ജീവ കീടനാശിനിയും രാസകീടനാശിനികളും കൂട്ടിക്കലർത്തി ഉപയോഗിക്കരുത്. രാസകീടനാശിനി ഉപയോഗിക്കുമ്പോൾ ജീവ കീടനാശിനിയുടെ ഗുണം പൂർണമായും ഇല്ലാതാകുന്നു. കൃത്യമായ ഇടവേളകളിൽ ജൈവ കീടനാശിനിയും മേൽപ്പറഞ്ഞ ജൈവവളക്കൂട്ടും ചെടികൾക്ക് നൽകിയാൽ ഇവ നല്ല രീതിയിൽ വളരുകയും കൈ നിറയെ വിളവ് ലഭിക്കുകയും ചെയ്യാം.

English Summary: Look at this home-made compost manure that gives the best yield in the most cost effective way, the yield is double

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds