Updated on: 30 January, 2022 4:39 PM IST
സംസ്ഥാനത്ത് ഇന്ന് പൊതുവേ പ്രസന്നമായ കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക. അന്തരീക്ഷം ചിലസമയങ്ങളിൽ മേഘാവൃതമായി കാണുമെങ്കിലും മഴയ്ക്ക് സാധ്യതയില്ലെന്ന് റിപ്പോർട്ടുകൾ. പൊതുവിൽ വെയിൽ തെളിഞ്ഞ കാലാവസ്ഥ ആയിരിക്കും. എന്നാൽ ഫെബ്രുവരി രണ്ടാംവാരതോടുകൂടി കേരളത്തിൽ വരണ്ട കാലാവസ്ഥ അനുഭവപ്പെടും. ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ തീപിടിത്ത സാധ്യത കൂടുതലായിരിക്കുമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു

അഗ്നിബാധ മുൻകരുതൽ

1. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടാൽ ഉടനെതന്നെ ഫയർഫോഴ്സിൽ(101) വിവരം അറിയിക്കുക.

2. പാഴ്‌വസ്തുക്കൾ, ഉണങ്ങിയ ഇലകൾ, സസ്യങ്ങൾ തുടങ്ങിയവ കത്തിക്കരുത്.

3. പാചകത്തിന് ശേഷം ഗ്യാസ് സിലിണ്ടറിന്റെ വാൽവ്, നോബ് തുടങ്ങിയവ ഓഫ് ചെയ്തു എന്ന് ഉറപ്പുവരുത്തുക.

4. മണ്ണെണ്ണ വിളക്കുകൾ, സാമ്പ്രാണിത്തിരി, മെഴുകുതിരി തുടങ്ങിയവ മരംകൊണ്ടുള്ള തറയിലും എളുപ്പം തീ പിടിക്കാൻ സാധ്യതയുള്ള വസ്തുക്കളുടെ ഇടയിലും വയ്ക്കരുത്.

5. പാചകം ചെയ്യുമ്പോൾ അയഞ്ഞ വസ്ത്രങ്ങൾ ഉപയോഗിക്കുക.

6. എരിഞ്ഞു കൊണ്ടിരിക്കുന്ന തീപ്പെട്ടി കൊള്ളികൾ, സിഗരറ്റ് കുറ്റികൾ തുടങ്ങിയവ ചപ്പുചവറുകൾക്കിടയിൽ എറിയരുത്.

7. കെട്ടിടങ്ങളിൽ സ്മോക്ക് അലാറം ഉണ്ടെങ്കിൽ അവ പ്രവർത്തനക്ഷമമാണ് എന്ന് ഉറപ്പുവരുത്തുക.

Kerala experiences dry weather during the second week of February. The Disaster Management Authority said the risk of fire was high in the event of rising temperatures

8. തീപിടുത്തം ഉണ്ടാകുമ്പോൾ പുറത്തേക്ക് രക്ഷപ്പെടാൻ ലിഫ്റ്റ് ഉപയോഗിക്കരുത്.

9. നമ്മുടെ താമസ സ്ഥലങ്ങളിലും ഓഫീസുകളിലും അഗ്നിബാധ പ്രതിരോധിക്കുന്നതിനുള്ള തയ്യാറെടുപ്പുകളും പരിശീലനങ്ങളും നടത്തുക.

10. വലിയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ പുറത്തേക്കുള്ള എല്ലാ വഴികളും അറിഞ്ഞു വയ്ക്കണം.

കൂടുതൽ വാർത്തകൾ

ചൂട് കൂടുന്നു, വളർത്തു മൃഗങ്ങളുടെ ആരോഗ്യത്തിലും അതീവ ശ്രദ്ധ പുലർത്തണം

English Summary: weather news 30/1/22
Published on: 30 January 2022, 06:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now