Updated on: 9 February, 2022 7:48 AM IST
ഏഴു ജില്ലകളിൽ പന്ത്രണ്ടാം തീയതി വരെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കേന്ദ്ര കാലാവസ്ഥാ വകുപ്പ് പന്ത്രണ്ടാം തീയതി വരെ കേരളത്തിൽ ഓരോ ജില്ലകളിലും ലഭിക്കുന്ന മഴയുടെ ശരാശരി അളവ് രേഖപ്പെടുത്തിയ റിപ്പോർട്ട് പുറപ്പെടുവിച്ചു.ഇതുപ്രകാരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി തുടങ്ങിയ ജില്ലകളിൽ ഒമ്പതാം തീയതി മുതൽ പന്ത്രണ്ടാം തീയതി വരെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പറയുന്നു. 

ഈ റിപ്പോർട്ട് പ്രകാരം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മിതമായ മഴയ്ക്കും, തിരുവനന്തപുരം, കൊല്ലം, എറണാകുളം തുടങ്ങിയ ജില്ലകളിൽ ചാറ്റൽമഴയ്ക്കും സാധ്യതയുണ്ടെന്ന് പറയുന്നു. ഒറ്റപ്പെട്ട ഇടങ്ങളിൽ പൊതുവേ മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും ഇന്ന്. കൂടാതെ പന്ത്രണ്ടാം തീയതി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി തുടങ്ങിയ ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ റിപ്പോർട്ടുകളിൽ പറയുന്നു.

he Central Meteorological Department has released a report on the average rainfall received by each district in Kerala till the 12th. Accordingly, Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Ernakulam and Idukki districts are likely to receive showers from the 9th to the 12th.

കൂടാതെ പതിനൊന്നാം തീയതി പത്തനംതിട്ട, ഇടുക്കി തുടങ്ങിയ ജില്ലകളിൽ ഇടത്തരം മഴ ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർഗോഡ് തുടങ്ങിയ ജില്ലകളിൽ പന്ത്രണ്ടാം തീയതി വരെ പ്രസന്നമായ കാലാവസ്ഥയായിരിക്കും.

English Summary: weather news 9/2/22
Published on: 08 February 2022, 10:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now